Kerala News

കള്ളാടി മണ്ണിടിച്ചിൽ: തുരങ്ക, ടൗൺഷിപ്പ് പദ്ധതികളിലെ അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കാൻ വിദഗ്ധ സമിതി

തിരുവനന്തപുരം: കള്ളാടിയിലെ മണ്ണിടിച്ചലിനെ തുടർന്ന് തുരങ്ക, ടൗൺഷിപ്പ് പദ്ധതികളുടെ സ്ഥലങ്ങളിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള നടപടികളും സാങ്കേതിക നിർദേശങ്ങളും ഉൾപ്പെടുത്തിയ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് ചുമതല നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ അധ്യക്ഷനായ യോഗത്തിലാണ് സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ Read More…

Kerala News

കള്ളാടി മണ്ണിടിച്ചില്‍; കാണാതായവര്‍ക്ക് വേണ്ടി നാലാം ദിവസവും തിരിച്ചില്‍ തുടരുന്നു

കള്ളാടി മണ്ണിടിച്ചിലില്‍ ഇനിയും കണ്ടെത്താനുള്ള തൊഴിലാളികള്‍ക്കായി നാലാം ദിവസവും തിരച്ചില്‍ തുടരുന്നു. ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ ആറ് പേരാണ് ദുരന്തത്തില്‍ മരിച്ചത്. എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് പരിശോധന നടത്തുന്നത്. നിലവില്‍ സോണ്‍ ഒന്ന്, മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ചാണ് തിരിച്ചില്‍ നടത്തുക. രണ്ട് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. സുരക്ഷാ ഭിത്തിയില്‍ വിള്ളലുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നത് കരാര്‍ കമ്പനി അവഗണിച്ചുവെന്ന ഗുരുതര അനാസ്ഥയുടെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.