കാഞ്ഞാണി : മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുത്തുകാരൻ ഗോപി മാമ്പുള്ളിയുടെ ദേശങ്ങൾ കഥ പറയുന്നു പുസ്തക പ്രകാശനവും, ഉമ്മൻചാണ്ടി സാഹിത്യ, വിദ്യാഭ്യാസ, മാധ്യമ പുരസ്കാരവും മുൻ ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു , മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. വി അരുൺ അധ്യക്ഷത വഹിച്ചു, പ്രമുഖ സാഹിത്യകാരൻ ഡോക്ടർ പി വി കൃഷ്ണൻ നായർ പുസ്തകം ഏറ്റുവാങ്ങി,മുൻ ഡിസിസി പ്രസിഡണ്ടുമാരായ പി എ മാധവൻ, ജോസ് വള്ളൂർ, യുഡിഎഫ് ചെയർമാൻ ടിവി ചന്ദ്രമോഹനൻ, ഗോപി മാമ്പുള്ളി, കെപിസിസി സെക്രട്ടറി എ പ്രസാദ്, ഡിസിസി ഭാരവാഹികളായ സുന്ദരൻ കുന്നത്തുള്ളി, കെ കെ ബാബു, വി. ജി അശോകൻ, പി കെ രാജൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ദീപൻ മാസ്റ്റർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുബൈദ മുഹമ്മദ്, എന്നിവർ സംസാരിച്ചു.





