Kerala News

പരാതികൾ കേട്ടും പരിഹാരങ്ങൾ കണ്ടും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ വികസന സംവാദം

പരാതികൾ കേട്ടും പരിഹാരങ്ങൾ കണ്ടും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ വികസന സംവാദം. മുല്ലശ്ശേരി പറമ്പ്തളി ക്ഷേത്രത്തിൽ നടന്ന സംവാദത്തിൽ പരാതികളുമായി നിരവധിയാളുകൾ എത്തി. റോഡ് മുതൽ കുടിവെള്ള പ്രശ്നങ്ങൾ വരെ സംവാദത്തിൽ ചർച്ചയായി. കേന്ദ്ര മന്ത്രിക്ക് മുന്നിൽ പരാതി പറഞ്ഞപ്പോൾ ഉടൻ തന്നെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു മന്ത്രിയുടെ ഇടപെടൽ. ഇത്തരത്തിൽ സ്കൂളുമായി ബന്ധപ്പെട്ടും റോഡുമായി ബന്ധപ്പെട്ടും കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ മന്ത്രിക്ക് മുന്നിൽ പരാതികളുടെ കെട്ടഴിച്ചു. എല്ലാത്തിനും കൃത്യമായ മറുപടി, ഇടപെടേണ്ട വിഷയങ്ങൾ മന്ത്രി ഉദ്യോഗസ്ഥർ ശ്രദ്ധയിലേക്ക് കൂടി പെടുത്തി. വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മന്ത്രിയുടെ വക ചുട്ട മറുപടിയും.
കലുങ്ക് സംവാദം വക്രീകരിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നു. അത് സ്വാഗതാർഹമല്ല,
കരുവന്നൂരിൽ സ്വത്ത് ഇഡി കണ്ടു കെട്ടിയ കാര്യം നേരത്തെ പറഞ്ഞതാണ്. അത് ബാങ്ക് വഴി മാത്രമേ നൽകാൻ കഴിയൂ. കലുങ്ക് സംവാദങ്ങൾ ജനകീയ മുഖം ആകരുത് എന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. അത്തരക്കാരാണ് ഇതിനെതിരെ പല കോണുകളിൽ നിന്നും വിമർശന ശരങ്ങൾ തൊടുക്കുന്നത്. ക്വാറികളിൽ നിന്ന് പണം വാങ്ങുന്ന ജില്ലാപ്രസിഡന്റും ഒന്നും തന്റെ പാർട്ടിയിൽ ഇല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സുജയ് സേനൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *