നഗര പരിസ്ഥിതി സംരഷണത്തിനായി അങ്ങാടിക്കുരുവിയുടെ ചിത്രമെടുക്കാനായി പ്രകൃതി ഫോട്ടോഗാഫർമാർ അണിചേരുന്നു. നഗരവികസനത്തിൽ മനുഷ്യർക്കൊപ്പം ജീവിക്കുന്ന സഹജീവികൾക്കും ഒരിടം ലഭിക്കണമെന്ന സന്ദേശം ഉയർത്തി പ്രകൃതി ഫോട്ടോഗാഫർമാരുടെ ഒത്തു ചേരൽ സംഘടിപ്പിക്കുന്നു.നവംബർ 12 ദേശിയ പക്ഷി ദിനവും സാലിം അലിയുടെ ജന്മദിനവുമാണ്.കഴിഞ്ഞ 12 വർഷമായി തിരുവനന്തപുരം പാളയം മാർക്കറ്റിൽ വംശനാശ ഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികളുടെ സംരക്ഷണ പ്രവർത്തന ങ്ങൾ റൈറ്റേഴ്സ് ആൻ്റ് നേച്ചർ ലവേഴ്സ് ഫോറവും സംസ്ഥാന വനം വകുപ്പും നടത്തി വരുകയാണ്.ഇന്നത് കേരളത്തിലെ അദ്യത്തെ കുരുവിപാർക്കാണ്. നഗരപരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി നവംബർ 12 വൈകിട്ട് 3.30 നു പ്രകൃതി ഫോട്ടോഗ്രാഫർമാർ ഒരുമിച്ചു നിന്നു അങ്ങാടി കുരുവിയുടെ ഫോട്ടോയെടുക്കുന്ന ഒരു ചടങ്ങ് നടത്താൻ ആഗ്രഹിക്കുന്നു ക്ലിക് ‘ അങ്ങാടിക്കുരുവിക്കായൊരു ക്ലിക് എന്ന് പേരിട്ടിട്ടുള്ള ഈ നഗര പരിസ്ഥിതി ബോധവൽക്കരണ പരിപാടിയിലേക്ക് പ്രകൃതി സംരക്ഷണ പ്രവർത്തകരുംപ്രകൃതിഫോ ട്ടോഗ്രാഫർമാരും തങ്ങളുടെ ക്യാമറയുമായി എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.





