ന്യൂഡൽഹി: മത്സര പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിനായി ഞായറാഴ്ച ഡൽഹി മെട്രോ സർവീസുകൾ രാവിലെ ആറിന് ആരംഭിക്കും. എല്ലാ സ്റ്റേഷനുകളിലും സർവീസ് രാവിലെ ആറിന് തന്നെ തുടങ്ങുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) അറിയിച്ചു.
സാധാരണ ഞായറാഴ്ചകളിൽ പിങ്ക്, മജന്ത, ഗ്രേ ലൈനുകളിലെ സർവീസുകൾ രാവിലെ ഏഴിനാണ് ആരംഭിക്കുന്നത്.
പരീക്ഷാർത്ഥികൾക്കും പൊതുജനങ്ങൾക്കും കൃത്യസമയത്ത് യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായാണ് സർവീസ് ഒരു മണിക്കൂർ നേരത്തെയാക്കുന്നതെന്ന് DMRC സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.





