Education India Kerala News Politics

ആയിരക്കണക്കിന് വർഷത്തെ അറിവും പോരാട്ടങ്ങളും അനുഭവങ്ങളും രൂപപ്പെടുത്തിയതാണ് ഇന്ത്യയുടെ സാംസ്കാരിക സ്വത്വം: ഗജേന്ദ്ര സിങ് ഷെഖാവത്ത്

ന്യൂഡൽഹി: ഇന്ത്യയെന്നത് ഭൂമിശാസ്ത്രപരമായ അതിരുകൾക്കുള്ളിൽ ഒതുങ്ങുന്ന ഒരു പ്രദേശം മാത്രമല്ലെന്നും ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യവും അറിവും പോരാട്ടങ്ങളും അനുഭവങ്ങളും ചേർന്ന് രൂപപ്പെടുത്തിയ സാംസ്കാരിക രാഷ്ട്രമാണെന്നും കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സാംസ്കാരിക സ്വത്വത്തിന്റെ സംരക്ഷണവും പുനരുജ്ജീവനവും സംബന്ധിച്ച ടൈംലെസ് ഇന്ത്യ: പ്രൊട്ടക്ഷൻ ആൻഡ് റിവൈവൽ ഓഫ് ഇന്ത്യൻ കൾച്ചറൽ ഐഡന്റിറ്റി അണ്ടർ ദ ലീഡർഷിപ്പ് ഓഫ് പ്രൈം മിനിസ്റ്റർ നരേന്ദ്ര മോദി എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ആസ്ഥാനമായ ധരോഹർ ഭവനിലായിരുന്നു ചടങ്ങ്. എഎസ്ഐയും ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്സും (ഐജിഎൻസിഎ) സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യയുടെ ദീർഘകാല സാംസ്കാരിക പാരമ്പര്യവും ചരിത്രാനുഭവങ്ങളും രാജ്യത്തിന്റെ സ്വത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഐജിഎൻസിഎയും സുഭി പബ്ലിക്കേഷൻസും ചേർന്നാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മുൻ രാജ്യസഭാംഗം തരുൺ വിജയ് ആണ് പുസ്തകത്തിന്റെ എഡിറ്റർ. ഇന്ത്യൻ സാംസ്കാരിക സ്വത്വത്തിന്റെ സംരക്ഷണവും പുനരുജ്ജീവനവുമാണ് പുസ്തകം പ്രധാനമായും പ്രതിപാദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *