Kerala News Politics

തൃശൂരിൽ മത്സരിക്കാൻ പത്മജ വേണുഗോപാൽ

തൃശൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥിയായി മത്സരിക്കാൻ പത്മജ വേണുഗോപാൽ. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പത്മജാ വേണുഗോപാൽ
നയിക്കുന്ന റോഡ് ഷോ നാളെ (17/03/2027) വൈകീട്ട് 5 ന്
തൃശൂർ പഴയ നടക്കാവിൽ നിന്ന് ആരംഭിച്ച് കോർപ്പറേഷൻ ഓഫീസിൻ്റെ മുന്നിൽ സമാപിക്കും.

മുൻ മുഖ്യമന്ത്രിയും കേരളത്തിൻ്റെ സ്വന്തം ലീഡറുമായ കെ കരുണാകരൻ്റേയും കല്യാണിക്കുട്ടിയമ്മയുടേയും രണ്ടാമത്തെ മകളായി 1960 ഒക്ടോബർ 27ന് ജനിച്ച പത്മജ 2004 ലാണ് ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുന്നത് .ഇന്നത്തെ ചാലക്കുടി ലോക്സഭാ മണ്ഡലം, അന്ന് മുകുന്ദപുരം സീറ്റിൽ നിന്നാണ് കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പത്മജ മത്സരിച്ചത് . പിന്നീട് 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്നും മത്സരത്തിനിറങ്ങി. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിയ വോട്ടിനാണ് തൃശൂരിൽ പത്മജ പരാജയപ്പെട്ടത്. എങ്കിലും ജനഹൃദയങ്ങളിൽ അവർ ഉണ്ടാക്കിയെടുത്ത പിന്തുണ വലുതാണ് .

രാഷ്ട്രീയം മാത്രം സംസാരിക്കുന്ന ഈ രാജ്യത്തിൻ്റെ തന്നെ ചലനങ്ങളെ നിയന്ത്രിയ്ക്കുന്ന ഒരു വീടിൻ്റെ അകത്തളങ്ങളിലാണ് പത്മജയുടെ വളർച്ച. രാഷ്ട്രീയ പാരമ്പര്യത്തിൻ്റെ കരുത്ത് മാത്രമല്ല മുതൽക്കൂട്ട്. മറിച്ച്, ജനസേവനം ജീവിതചര്യയായി സ്വീകരിച്ച ശക്തമായ നേതൃ സ്വഭാവത്തിൻ്റെ ഉടമ കൂടിയാണ് പത്മജ വേണുഗോപാൽ.

ഡോക്ടർ വേണുഗോപാലിൻ്റെ സഹധർമ്മിണിയും രണ്ടു കുട്ടികളുടെ അമ്മയുമായ പത്മജ കുടുംബവും പൊതുപ്രവർത്തനവും ഏറ്റവും മനോഹരമായി കൈകാര്യം ചെയ്ത് കൊണ്ടാണ് മുന്നേറുന്നത്. സാമൂഹിക സേവനത്തിലൂടെയും രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും നിലകൊണ്ട അവർ ടൂറിസം മേഖലയിലെ വികസനത്തിന് പുതിയ ദിശകൾ തുറന്ന് നൽകിയ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കെ പി സി സിയുടെ രാഷ്ട്രീയകാര്യ സമിതി അംഗവും എ ഐ സി സി അംഗവുമായിരുന്ന പത്മജ കെ പി സി സി വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

2019 – 2021 കാലയളവിൽ തൃശൂർ ഡി സി സി അധ്യക്ഷപദവിയിൽ പ്രവർത്തിച്ച പത്മജ നിരവധി ട്രേഡ് യൂണിയനുകളുടെ നേതൃപദവിയും അലങ്കരിച്ചു. നിലവിൽ ബി ജെ പിയുടെ ദേശീയ നിർവാഹക സമിതി അംഗം കൂടിയാണിവർ.

Leave a Reply

Your email address will not be published. Required fields are marked *