ഇടത്തരികത്തുകാവിൽ ഭഗവതിക്കു താലപ്പൊലി.. ഗുരുവായൂർ ക്ഷേത്രനട നാളെ നേരത്തെ അടയ്ക്കും. ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തുകാവിൽ ഭഗവതിക്കു താലപ്പൊലി ആയതിനാൽ നാളെ ഉച്ചയ്ക്ക് 11.30യോടെ ക്ഷേത്ര ശ്രീകോവിൽ നട അടച്ചാൽ വൈകിട്ടു 4.30ന് മാത്രമേ തുറക്കുകയുള്ളു. നട അടച്ച സമയത്തു ദർശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താൻ കഴിയില്ല. രാത്രി അത്താഴപ്പൂജ കഴിഞ്ഞും നേരത്തെ ശ്രീകോവിൽ 9.30ന് അടയ്ക്കും. വിളക്ക് എഴുന്നള്ളിപ്പ് ഇല്ല. ഉച്ചയ്ക്കു 12നും രാത്രി 10നും പഞ്ചവാദ്യം, മേളം എന്നിവയോടെ മൂന്നാനപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടാകും.
Related Articles
വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്ക് നാളെ നാടിന് സമർപ്പിക്കും: മന്ത്രി ഡോ.ആർ ബിന്ദു
അസാപിന്റെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ജൂൺ 15ന് നാടിന് സമർപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സ്കിൽ പാർക്കിന്റെയും ഹോസ്റ്റൽ ബ്ലോക്കിന്റെയും ഉദ്ഘാടനം രാവിലെ 11 മണിക്ക് നിർവ്വഹിക്കും. ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനും മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയുമാവും. നൂതന തൊഴിൽമേഖലകളിലേക്ക് എത്തിപ്പെടാൻ അഭ്യസ്തവിദ്യരും തൊഴിൽ പരിജ്ഞാനമുള്ളവരുമായ യുവജനതയെ പ്രാപ്തരാക്കാൻ വേണ്ടിയുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഫലപ്രദമായ ഇടപെടലായ അസാപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ Read More…
ശബരിമലയില്‍ ഭക്തജന തിരക്ക്; 18 മണിക്കൂര്‍ ദര്‍ശനത്തിന് അനുമതി
നട തുറന്ന് ആദ്യദിനം 70,000 പേര് ദര്‍ശനത്തിന് ബുക്ക് ചെയ്തു ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന്റെ ആരംഭവുമായി ശബരിമല ക്ഷേത്ര നട തുറന്നപ്പോള്‍ ഭക്തജനങ്ങളുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. ആദ്യദിനം മുപ്പതിനായിരം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ശാന്തി അരുണ്‍ നമ്പൂതിരി ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറന്നുകൊണ്ടാണ് ദര്‍ശനത്തിന് തുടക്കം കുറിച്ചത്. ഇന്ന് 70,000 പേര് ഓണ്‍ലൈനിലൂടെ ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. ഭക്തജനങ്ങളുടെ തിരക്കിനെ Read More…
പൂരം കലങ്ങിയതിൽ ദേവസ്വം ഭാരവാഹികൾക്കെതിരെ കേസ് എടുക്കാനാണ് നീക്കമെങ്കിൽ വിശ്വാസികൾ തെരുവിലിറങ്ങും : വി.മുരളീധരൻ
തൃശൂർ പൂരം വേണ്ടത്ര കലങ്ങിയില്ലെന്ന അഭിപ്രായമാണ് പിണറായി വിജയനുള്ളതെന്ന് വി.മുരളീധരൻ. എഫ്.ഐ.ആർ ഇട്ട് ദേവസ്വം ഭാരവാഹികൾക്കെതിരെ കേസെടുക്കാനാണ് നീക്കമെങ്കിൽ വിശ്വാസികൾ വീണ്ടും തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും വി.മുരളീധരൻ പ്രതികരിച്ചു. ഹൈന്ദവ വിശ്വാസത്തോട് ശബരിമല ആചാരലംഘനം മുതൽ സിപിഎം സ്വീകരിക്കുന്ന സമീപനമിതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ബിജെപിയുടെ മത്സരം കോൺഗ്രസിന്റെ രണ്ട് സ്ഥാനാർത്ഥികളോടെന്ന് മുരളീധരൻ പരിഹസിച്ചു. കോൺഗ്രസ് ഔദ്യോഗികമായി നിർത്തിയ സ്ഥാനാർത്ഥിയും സിപിഎമ്മിന് കടം കൊടുത്ത സ്ഥാനാർത്ഥിയുമാണ് ബിജെപിക്ക് എതിരെ മത്സരിക്കുന്നത്. Read More…