India Kerala Politics

കേരള കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി മനീഷ്കുമാർ ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേർന്നു.

തൃശ്ശൂർ: കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗം ജില്ലാ സെക്രട്ടറി മനീഷ്കുമാറും സഹപ്രവർത്തകരും ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ ഓഫീസിൽ വെച്ച് സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രനിൽ നിന്നാണ് മെംബർഷിപ്പ് സ്വീകരിച്ചത്. ബിജെപി തരംഗത്തിൻ്റെ പ്രതിഫലനമാണ് നിരവധി പേർ ഇതിനോടകം മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിൽ എത്തിയതെന്നും ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ, ജില്ലാ സെക്രട്ടറി എൻ.ആർ റോഷൻ, മണ്ഡലം പ്രസിഡൻ്റ് രഘുനാഥ് സി മേനോൻ, യുവമോർച്ച സംസ്ഥാന സെക്രട്ടറി രാഹുൽ, ശ്രീ പി.കെ ബാബു, സർജു തൊയക്കാവ് എന്നിവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *