ഗുരുവായൂർ ദേവസ്വം വൈദിക–സാംസ്കാരിക പഠന കേന്ദ്രത്തിൽ മൂന്ന് മാസ ദൈർഘ്യമുള്ള പൂജാ പഠന കോഴ്‌സ് ആരംഭിക്കുന്നു. പൂജാ പഠനത്തിൽ താൽപ്പര്യമുള്ള ഹിന്ദുമതത്തിൽപ്പെട്ടവർക്ക് കോഴ്‌സിലേക്ക് അപേക്ഷിക്കാം. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകും. ‘സൂക്തമുക്താവലി’ പൂജാ പഠന ക്ലാസുകൾ ഏപ്രിൽ മാസത്തിലാണ് ആരംഭിക്കുന്നത്.
കോഴ്‌സിന്റെ ഭാഗമായി വിഷ്ണുപൂജ, ഗണപതിഹോമം, ഭഗവത് സേവ തുടങ്ങിയ വിവിധ പൂജകൾ മന്ത്രാർത്ഥം ഗ്രഹിച്ച് ആചരിക്കാനുള്ള സമഗ്രപരിശീലനം നൽകും. ഇതോടൊപ്പം ഭാഗ്യസൂക്തം, സംവാദസൂക്തം, പുരുഷസൂക്തം, ശ്രീരുദ്രം, ചമകം തുടങ്ങിയ സൂക്തങ്ങൾ അർത്ഥസഹിതം പഠിപ്പിക്കും. യജ്ഞോപവീത നിർമ്മാണ വിധി ഉൾപ്പെടെയുള്ള അനുബന്ധ വിഷയങ്ങളും പാഠ്യക്രമത്തിലുണ്ട്. കോഴ്‌സിന്റെ ദൈർഘ്യം 3 മാസം, ഓരോ ക്ലാസും 2 മണിക്കൂർ വീതം, ആഴ്ചയിൽ 3 ദിവസം ക്ലാസുകൾ ഉണ്ടായിരിക്കും. പ്രായപരിധി 12 മുതൽ 55 വയസ് വരെ. ഫീസ്: 1500 രൂപ. കൂടുതൽ വിവരങ്ങൾക്ക്: അരുൺ എം. എൻ – 9544890441, ഡോ. ഗീതു എസ്. നാഥ് – 8281882737.





