
തൃശ്ശൂർ: രാജ്യത്ത് അരാജകത്വം സൃഷ്‌ടിക്കാൻ ശ്രമിക്കുന്ന ഇൻഡി മുന്നണിക്കെതിരെ ബിജെപി അയ്യന്തോൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജനസഭ സംഘടിപ്പിച്ചു. യോഗം ബിജെപി തൃശ്ശൂർ വെസ്റ്റ് മണ്ഡലം പ്രസിഡൻ്റും, കൗൺസിലറുമായ രഘുനാഥ് സി മേനോൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ബിജെപി മേഖലാ സെക്രട്ടറി പ്രിൻ്റുമഹാദേവ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ഏരിയ പ്രസിഡൻ്റ് രതീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി മുരളീനാഥ് എൻ പി, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഭാഗീരഥി ചന്ദ്രൻ, മണ്ഡലം നേതാക്കളായ സുധീ കാരാട്ട്, അരുൺ സി ആർ, ഉഷ മരുതൂർ, ജില്ലാ കമ്മിറ്റിയംഗം പി എ വിശ്വംഭരൻ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ ഏരിയ ജനറൽ സെക്രട്ടറി വിനോദ് കുമാർ സ്വാഗതം പറഞ്ഞു.




