Growth Health India Kerala News Politics Technology

ഗ്രാമവികസനത്തിനും പഞ്ചായത്ത് ശാക്തീകരണത്തിനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധം: പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ മേഖലകളുടെ വികസനത്തിനും പഞ്ചായത്തുകളുടെ ശാക്തീകരണത്തിനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രധാൻമന്ത്രി വികസിത് ഗ്രാമ സ്വരാജ് യോജനയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത് ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്കായി 7,395 കോടി രൂപ അനുവദിക്കാൻ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.

രാജ്യത്തെ ഗ്രാമീണ മേഖലകളുടെ സമഗ്രവികസനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണവുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മോദി എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ഗ്രാമീണ മേഖലകളിൽ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക വികസനത്തിൽ പഞ്ചായത്തുകളുടെ പങ്ക് മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *