തിരുവനന്തപുരം: പെൻഷൻ വർദ്ധനവ് അടക്കമുള്ള വിഷയങ്ങളിൽ മുതിർന്ന മാധ്യമപ്രവർത്തകർ നേരിടുന്ന വിഷയങ്ങൾ സർക്കാർ ഗൗരവമായി കണക്കിലെടുത്ത് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി . സതീശൻ വ്യക്തമാക്കി. സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള നൽകിയ നിവേദനം വിശദമായി പരിശോധിച്ച അദ്ദേഹം വൈകാതെ തന്നെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർക്കുമെന്ന് വ്യക്തമാക്കി.
തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞാണ് മുഖ്യമന്ത്രി എസ്. ജെ. യു. കെ നിവേദക സംഘവുമായി സംസാരിച്ചത്. പെൻഷൻ വർദ്ധനക്ക് പുറമെ, കുടിശിക , പകുതി പെൻഷൻ , ആശ്രിത പെൻഷൻ തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സംസ്ഥാന പ്രസിഡൻ്റ് എസ്. ആർ. ശക്തിധരൻ, വർക്കിങ്ങ് പ്രസിഡൻ്റ് കെ. ജനാർദ്ദനൻ നായർ, ജനറൽ സെക്രട്ടറി വി. ആർ രാജമോഹൻ, ജില്ലാ പ്രസിഡൻ്റ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി കെ. പി.രാജശേഖരൻ പിള്ള എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.





