തളിപ്പറമ്പ് മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിച്ചതാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. കഴിഞ്ഞ ദിവസം എംവി ഗോവിന്ദനെതിരെ ആരോപണമുന്നയിച്ച് ടികെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടിരുന്നു. ടികെ ഗോവിന്ദന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഗേഷ്. സ്ഥാനാര്‍ത്ഥിത്വത്തിൻ്റെ അടിസ്ഥാനം ബന്ധുത്വം അല്ലെന്നും കെ.കെ രാഗേഷ് വ്യക്തമാക്കി. നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും മുമ്പ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനം കൂടി പരിഗണിച്ചാണ് പി.കെ ശ്യാമളയെ തളിപ്പറമ്പ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് പികെ ശ്യാമളയെന്നും ടികെ ഗോവിന്ദൻ്റെ പേര് നിര്‍ദ്ദേശിച്ചത് ടികെ ഗോവിന്ദന്‍ തന്നെയാണും ഗോവിന്ദന് പാര്‍ലമെൻ്ററി ദുരയാണെന്നും കെകെ രാഗേഷ് വിമര്‍ശിച്ചു.
അതെസമയം, പികെ ശ്യാമളക്ക് വേണ്ടി പാർട്ടി തന്നെ തഴഞ്ഞതാണെന്ന് ടികെ ഗോവിന്ദൻ ആരോപിച്ചു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് ടികെ ഗോവിന്ദൻ്റെ തീരുമാനം.





