Business Economy Kerala News

സ്വർണവില താഴേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വിപണിയില്‍ കഴിഞ്ഞ ചില ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്ന സാഹചര്യമാണുള്ളത്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണം 14,590 രൂപയാണുണ്ടായിരുന്നത്. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,540 രൂപയായി. പവന് 400 രൂപ കുറഞ്ഞ് 1,16,320 രൂപയായി. അതെസമയം 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12,005 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 96,040 രൂപയാണ് വില.

ഇന്നത്തെ മറ്റ് നിരക്കുകള്‍:

8 ഗ്രാം വെള്ളി: ₹2,200

മാര്‍ച്ച് മാസത്തിൻ്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണവില ₹1,26,920 വരെ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ₹1,16,320 ആയി കുറഞ്ഞതോടെ ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നായി മാറിയിരിക്കുകയാണ്.

വിപണി സൂചന:

രാജ്യാന്തര സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയാണ് സംസ്ഥാനത്തെ സ്വര്‍ണവിലയെ പ്രധാനമായും ബാധിക്കുന്ന ഘടകങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *