സുൽത്താൻ ബത്തേരിയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങി കവിത എ എസ്. അരിമുളവീട്ടിൽ ശങ്കരൻ്റെയും ദേവകിയുടേയും മകളായ കവിത എ എസ് ബി.എ, ബി.എഡ് വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം വനവാസി മേഖലയിൽ നിരവധി വർഷം സേവനമനുഷ്ടിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭാരതീയ ജനതാ പാർട്ടിയുടെ സജീവ പ്രവർത്തകയാണ്. ബത്തേരി മുൻസിപ്പാലിറ്റിയിലും, തുടർന്ന് രണ്ട് തവണ ബത്തേരി മണ്ഡലത്തിൻ്റെ അധ്യക്ഷ എന്ന നിലയിലും പ്രവർത്തിച്ചുവരുന്നു. രണ്ട് തവണ ബത്തേരി മുൻസിപ്പാലിറ്റിയിലേക്ക് കിടങ്ങ് വാർഡിൽ നിന്ന് ജനവിധി തേടി. ഭർത്തവ് രഘു നടവയൽ ഗ്രാമീൺ ബാങ്ക് മാനേജർ ആയി ജോലി ചെയ്യുന്നു. മക്കൾ ആർദ്ര ലക്ഷ്മി കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസിനും, നന്ദന ലക്ഷ്മി ആയുർവേദ മെഡിക്കൽ കോളേജ് തിരുവനന്ദപുരത്തു ബിഎഎംഎസിനും പഠിക്കുന്നു.





