Kerala News Politics

മാനന്തവാടിയിൽ തെരഞ്ഞെടുപ്പ് കളിക്കളത്തിലിറങ്ങി പി ശ്യാം രാജ്

മാനന്തവാടി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങി പി ശ്യാം രാജ്. ബിജെപി സംസ്ഥാന സെക്രട്ടറിയും ഇടുക്കി മുള്ളരിങ്ങാട്ട് സ്വദേശിയുമാണ് പി. ശ്യാംരാജ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും സുപരിചിതനാണ്. എബിവിപിയിലൂടെ പൊതു രംഗത്ത് എത്തിയ ശ്യാം രാജ് 2010 മുതല്‍ പട്ടികവര്‍ഗ വിഭാഗത്തിൻ്റെ ഇടയില്‍ പ്രവര്‍ത്തനം നടത്തി വരുന്നു. 2016 ല്‍ ടെക്‌നോളജി സര്‍വകലാശാലയിലെ ക്രമക്കേടുകള്‍ക്കും വിദ്യാര്‍ത്ഥി ദ്രോഹങ്ങള്‍ക്കുമെതിരേ ശ്യാം രാജിൻ്റെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു.

സ്വാശ്രയ കോളജ് കാര്യങ്ങളിലെ അനിശ്ചിതത്വങ്ങള്‍ക്കെതിരേ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 45 കേന്ദ്രങ്ങളില്‍ ഒന്നര മാസം നീണ്ടു നിന്ന സമരമാണ് നടത്തിയത്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ എസ്എഫ്‌ഐയുടെ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം, തലസ്ഥാനത്തെ ലോ അക്കാദമിയിലെ ലക്ഷ്മീ നായരുടെ അനധികൃത നിയമനം എന്നിവയെല്ലാം ശ്യാം രാജിൻ്റെ നേതൃത്വത്തില്‍ നടന്ന ശ്രദ്ധേയമായ സമരങ്ങളാണ്. എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടി, ദേശീയ സമിതിയംഗം, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *