തൃശൂർ: പണികൾ പൂർത്തിയാകാത്ത റോഡ്, ടോൾ കൊടുത്ത് ഉപയോഗിക്കേണ്ടിവന്നുവെന്നും, വിവരങ്ങൾ രേഖപ്പെടുത്താതെ മാഞ്ഞു പോകുന്ന രശീതി നല്‍കിയെന്നും ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂരിലെ ഇൻഷൂറൻസ് ഇൻവെസ്റ്റിഗേറ്റർ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് പാലിയേക്കര ടോൾ ബൂത്ത് നിയന്ത്രിക്കുന്ന തൃശൂരിലെ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും എറണാകുളത്തുള്ള നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഇംപ്ളിമെൻ്റേഷൻ യൂണിറ്റിനെതിരെയും ഇപ്രകാരം വിധിയായതു്. ജോർജ് തട്ടിൽ ടോൾ ഫീസ് നൽകി തൃശൂരിൽ നിന്ന് ചാലക്കുടിയിലക്കാണ് യാത്ര ചെയ്യുകയുണ്ടായതു്. തനിക്ക് ലഭിച്ച ബിൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്താത്തതും നിയമവിരുദ്ധവും മാഞ്ഞുപോകുന്നതും, പൂർണ്ണമായി റോഡ് പണികൾ പൂർത്തിയാക്കാതെയാണ് ടോൾ പിരിച്ചതെന്നും ജോർജ് തട്ടിൽ യാത്രയിൽ മനസ്സിലാക്കി. സർവ്വീസ് റോഡുകളുടെ പണികൾ പൂർത്തിയാക്കാതെയും തെരുവ് വിളക്കുകൾ സ്ഥാപിക്കാതെയും പാലത്തിന് മുകളിൽ ഫുട്പാത്ത് യാത്രക്കാർക്ക് സഞ്ചരിക്കുവാൻ സൗകര്യം ഒരുക്കാതെയുമാണ് ടോൾ പിരിക്കുകയുണ്ടായത്. തുടർന്ന് ജോർജ് തട്ടിൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു. അപ്പോഴേക്കും രശീതി മാഞ്ഞുതുടങ്ങിയിരുന്നു. ഹർജി തെളിവിനായി പരിഗണിച്ച വേളയിൽ രശീതി സമ്പൂർണ്ണമായി മാഞ്ഞുപോയിരുന്നു. രശീതിയുടെ കാലാവധി 24 മണിക്കൂർ മാത്രമാണെന്നും അതുകൊണ്ടുതന്നെ രശീതി മാഞ്ഞു പോകുന്നുവെന്ന വാദത്തിന് പ്രസക്തിയില്ലെന്നുമായിരുന്നു എതിർകക്ഷികളുടെ വാദം.കോടതി ഇത് മുഖവിലക്കെടുത്തില്ല. കൃത്യമായി വിവരങ്ങൾ ഉൾക്കൊള്ളിക്കാതെ മാഞ്ഞു പോകുന്ന ബിൽ നൽകിയ നടപടി തെറ്റാണെന്ന് കോടതി വിലയിരുത്തി. ഹർജിക്കാരൻ യാത്ര ചെയ്തിരുന്ന സമയത്ത് റോഡ് സംബന്ധമായ പണികൾ പൂർത്തിയായിരുന്നില്ലെന്നും കോടതിയിൽ തെളിയിക്കപ്പെട്ടു. 90% പണികൾ പൂർത്തിയായിരുന്നുവെന്ന് കോടതി വിലയിരുത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവർ ഉൾപ്പെട്ട തൃശൂർ ഉപഭോക്തൃകോടതി ടോൾ തുകയായി ഈടാക്കിയ 55 രൂപയിൽനിന്ന് 10% പണികൾ പൂർത്തിയാക്കാത്തതിൻ്റെ അടിസ്ഥാനത്തിൽ ആറ് രൂപ തിരികെ നൽകുവാനും എതിർകക്ഷികളുടെ സേവനവീഴ്ചക്ക് നഷ്ടപരിഹാരമായി 10000 രൂപ നൽകുവാനും ആവശ്യമായ വിവരങ്ങൾ അടങ്ങുന്ന മായാത്ത ബില്ലുകൾ ഒരുമാസത്തിനുള്ളിൽ നൽകിത്തുടങ്ങണമെന്നും കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ: വി.എസ്. സുനിൽകുമാർ വിവരാവകാശ അപേക്ഷ നൽകി
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് തേടി മുൻ മന്ത്രി, സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാർ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചു. പ്രാദേശിക രാഷ്ട്രീയക്കാർക്കിടയിൽ വലിയ ചർച്ചയുണ്ടാക്കിയ സംഭവത്തിൽ, റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുന്നതിനും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടാണ് ഈ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിൽ, ബിജെപി സ്ഥാനാർത്ഥിയുടെ വിജയം സാധ്യമാക്കുന്നതിന്, പൂരം അലങ്കോലപ്പെടുത്തൽ നടന്നുവെന്ന് ആരോപണങ്ങളുണ്ടായിരുന്നു. സുനിൽകുമാർ ഓൺലൈനായി സമർപ്പിച്ച ഈ വിവരാവകാശ അപേക്ഷ സംസ്ഥാന ആഭ്യന്തര വകുപ്പിനാണ്. പൂരം എന്ന Read More…
വഖഫ് നിയമമായാലും ഏത് കാടൻ നിയമമായാലും മുനമ്പം ജനതയെ കുടിയിറക്കാൻ അനുവദിക്കില്ലെന്നും ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്.
സിപിഎം ഉം കോൺഗ്രസ് ഉം മതതീവ്രവാദത്തോടുള്ള മൃദുസമീപനം ഒഴിവാക്കണമെന്നും പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. തൃശ്ശൂരിൽ മാധ്യമങ്ങളുടെ സംസാരിക്കുകയായിരുന്നു പി കെ കൃഷ്ണദാസ് . വഖഫ്നിയമ ഭേദഗതി വേണമെന്ന് ബിജെപി. ദേശീയ സമിതി അംഗം പികെ കൃഷ്ണദാസ് വഖഫ് വിഷയത്തില്‍ സിപിഎമ്മിന്റേയും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റേയും നിലപാടിനെ വിമര്‍ശിച്ചു. കോണ്‍ഗ്രസ്സ് കൊണ്ടുവന്ന ഭേദഗതിയാണ് വഖഫിന് അമിതാധികാരം നല്‍കിയതെന്ന് കൃഷ്ണദാസ് പറഞ്ഞു. ഏതു കാടന്നിയമമായാലും മുനമ്പത്ത് ഇരുന്നൂറുവര്ഷമായി താമസിച്ചുവരുന്ന കുടുംബങ്ങളെ ഇറക്കിവിടാന്‍ ബിജെപി സമ്മതിക്കില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. പല്ലുനഖവും ഉപയോഗിച്ച് എതിര്‍ക്കും. Read More…
കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 60 ശതമാനം വരെ കുറക്കും: മന്ത്രി എം ബി രാജേഷ്
* പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും * വസ്തുനികുതി ഏപ്രിൽ 30നകം ഒടുക്കിയാൽ അഞ്ച് ശതമാനം റിബേറ്റ് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് നിരക്കിൽ 60 ശതമാനം വരെ കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസ് വർദ്ധനവിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ Read More…