Culture Kerala News

ഗുരുവായൂർ ഭക്തർക്ക് സുഖദർശനത്തിനായി വെർച്വൽ ക്യൂ

ഗുരുവായൂരെത്തുന്ന ഭക്തർക്ക് സുഖക്ഷേത്ര ദർശനം ഒരുക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ സംവിധാനം (വെർച്വൽ ക്യൂ ) നടപ്പാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് പറഞ്ഞു. ദേവസ്വം ആവിഷ്കരിച്ച ഫേയ്സ് ആപ്പ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് വെർച്വൽ ക്യൂ.

ഭക്തർക്ക് സുഖദർശനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം കൂടി പാലിച്ചാണ് ഈ വെർച്വൽ ക്യൂ നടപ്പിലാക്കുന്നതെന്നും ചെയർമാൻ അറിയിച്ചു.

ദേവസ്വം അക്കൗണ്ട്സ് വിഭാഗം പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ചതായും അദ്ദേഹം പറഞ്ഞു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *