Kerala News

11 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 76 വർഷം കഠിനതടവ്

തൃശ്ശൂർ: 11 വയസ്സുള്ള അതിജീവിതയെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ 76 വർഷം കഠിനതടവിന് ശിക്ഷിച്ചു. വിവിധ ദിവസങ്ങളിലായി പെൺകുട്ടിയെ പ്രതിയുടെ വീട്ടിൽ വച്ച് ഗൗരവേതര ലൈംഗിക അതിക്രമം നടത്തിയ കേസിൽ 59 വയസ്സുള്ള പ്രേംലാൽ എന്ന പ്രതിക്കാണ് വിവിധ വകുപ്പുകളിലായി 76 വർഷം കഠിന തടവും, 7,60,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്.

എടക്കുന്നി വില്ലേജ് പനയമ്പാടം ദേശത്ത് തായ്പറമ്പത്ത് വീട്ടിൽ കുഞ്ഞയ്യപ്പൻ മകൻ പ്രേംലാലിനെയാണ് എന്നയാളെയാണ് ഒന്നാം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി തൃശ്ശൂർ ജഡ്ജ് രമ്യമേനോൻ ശിക്ഷിച്ചത്. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സിബി മൊഴിയെടുത്ത് ഒല്ലൂർ അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പോലീസ് സുധീരൻ എസ് പി അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി കെ സൂരജ്, പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ശ്രീദേവിയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *