Business Economy India Kerala News

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ഇന്ന് ഗ്രാമിന് ₹55 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വർണത്തിൻ്റെ വില ₹14,395 ആയി.

ഒരു പവൻ (8 ഗ്രാം) സ്വർണത്തിൻ്റെ വില 440 രൂപ കുറഞ്ഞ് ₹1,15,160 ആയി. കഴിഞ്ഞ ദിവസങ്ങളിലെ വിലക്കയറ്റത്തിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്.

18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് വില 11,895 രൂപയായി. എട്ട് ഗ്രാമിന് 95,160 രൂപയാണ് ഇന്നത്തെ വില.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ₹280യും എട്ട് ഗ്രാമിന് ₹2,240യുമാണ് ഇന്നത്തെ നിരക്ക്.

ആഗോള വിപണിയിലെ വിലമാറ്റങ്ങളും നിക്ഷേപകരുടെ വാങ്ങൽ പ്രവണതകളിലെ വ്യതിയാനങ്ങളുമാണ് സ്വർണവിലയിൽ തുടർച്ചയായ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *