Kerala News

ആനന്ദപുരം ഗവ. യു.പി സ്‌കൂള്‍ കിച്ചന്‍ കം സ്റ്റോര്‍ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു

ആനന്ദപുരം ഗവ. യു.പി സ്‌കൂളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കിച്ചന്‍ കം സ്റ്റോറിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി  ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍, ഇരിങ്ങാലക്കുട ഉപജില്ലാ നൂണ്‍ മീല്‍ ഓഫീസര്‍ ശ്രീമതി മുരളി എന്നിവര്‍ വിശിഷ്ട സാന്നിധ്യം അലങ്കരിച്ചു.

പിടിഎ പ്രസിഡന്റ് എ.എസ് സുനില്‍കുമാര്‍, എംപിടിഎ പ്രസിഡന്റ് ഷീബ ജയന്‍, എസ്എംസി ചെയര്‍മാന്‍ എ.ടി നിരൂപ്, മുരിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍, വികസന സമിതി അംഗങ്ങള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഹെഡ്മിസ്ട്രസ് ഇ.ടി ബീന സ്വാഗതവും പിടിഎ വൈസ് പ്രസിഡന്റ് സിജി പ്രദീപ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *