ഏറ്റവുമധികം കുട്ടികൾ പരീക്ഷയെഴുതുന്ന കാലിക്കറ്റ് അടക്കം സംസ്ഥാനത്തെ എല്ലാ മുൻനിര സർവ്വകലാശാലകളും സർക്കാർ നിർദ്ദേശിച്ച സമയക്രമത്തിനും മുമ്പേ ഒന്നാം സെമസ്റ്റർ നാലുവർഷ ബിരുദഫലം പ്രഖ്യാപിച്ചത് കേരളത്തിന്റെ ഉജ്ജ്വലമായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണക്കുതിപ്പിന് സുവർണ്ണ കിരീടം ചാർത്തി നൽകുന്ന നേട്ടമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പരീക്ഷയെഴുതി ഫലത്തിനായി മാസങ്ങൾ കാത്തിരിക്കുന്ന കാലം കേരളത്തിൽ അവസാനിച്ചിരിക്കുകയാന്നെന്നും മന്ത്രി പറഞ്ഞു. അത്യത്ഭുതവേഗത്തിലാണ് കാലിക്കറ്റ് അടക്കമുള്ള സർവ്വകലാശാലകൾ നാലുവർഷ ബിരുദ പരീക്ഷയുടെ ഒന്നാം സെമസ്റ്റർ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കണ്ണൂർ, കേരള, എം ജി, തുഞ്ചൻ, ശ്രീശങ്കര Read More…
Tag: Dr.R bindhu
മുതിർന്ന പൗരന്മാർക്കിടയിൽ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കും: മന്ത്രി ആർ. ബിന്ദു
വയോജനങ്ങൾക്കിടയിൽ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അവർക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുന്ന ഒരു സാർവത്രിക ഡിജിറ്റൽ ക്യാമ്പയിൻ ഏറ്റെടുത്തിട്ടുണ്ടെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള സംസ്ഥാന നയ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുതിർന്ന പൗരന്മാരുടെ കഴിവുകളും അനുഭവസമ്പത്തും പ്രയോജനപ്പെടുത്താൻ കഴിയും വിധത്തിൽ സ്‌കിൽ ബാങ്ക് രൂപീകരിക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് അവരുടെ അഭിരുചിയും Read More…
ജെൻഡർ ഇക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു
മാതൃകാ വനിതാ നിയമസഭ ഉദ്ഘാടനം ചെയ്തു ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കാലടി സർവകലാശാല കേന്ദ്രീകരിച്ചാണ് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നത്. അടുത്ത വർഷം ഇതിന്റെ ആഭിമുഖ്യത്തിൽ എല്ലാ കലാലയങ്ങളിലും ജെൻഡർ പാർലമെന്റുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിന്റെ പ്രചരണാർത്ഥം സെക്രട്ടേറിയേറ്റിലെ പഴയ നിയമസഭാ ഹാളിൽ സംഘടിപ്പിച്ച മാതൃകാ വനിതാ നിയമസഭ ഉദ്ഘാടനം ചെയ്ത് Read More…
ബഡ്‌സ് സ്‌കൂള്‍ കലോത്സവം മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു
ബഡ്‌സ് റിഹേബിലിറ്റഷന്‍ സെന്ററുകളിലും ബഡ്‌സ് സ്‌ക്കൂളുകളിലേയും ഭിന്നശേഷി കുഞ്ഞുങ്ങളുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള കലോത്സവം ആരംഭിക്കുകയാണ്. കുുടുംബശ്രീ നടത്തുന്ന നാനാന്മുഖമായ ഇടപെടലുകളിലേറ്റവും അഭിനന്ദനീയമായ ഒന്നാണ് ബഡ്‌സ് സ്‌കൂളുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. ഭിന്നശേഷി ശാസ്തീകരണത്തിനും പുനരധിവാസത്തിനും ഉതകുന്ന വിധത്തില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ബഡ്‌സ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. സാമുഹ്യനീതി വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയെന്ന നിലയില്‍ ബഡ്‌സ് സ്‌കുൂളുകളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നു അത് നേടിയെടുക്കുന്നതിന് ഭിന്നശേഷിക്കാരോടൊപ്പം നില്‍ക്കുകയും ബഡ്‌സ് സ്‌കൂളുകളുമായി വളരെ Read More…
മുഴുവൻ വിദ്യാർഥികളെയും കായിക സംസ്‌കാരത്തിന്റെ ഭാഗമാക്കും : മന്ത്രി ഡോ. ആർ ബിന്ദു
സംസ്ഥാനത്തെ കോളേജുകളിലെ മുഴുവൻ വിദ്യാർഥികളെയും കായിക സംസ്‌കാരത്തിൻറെ ഭാഗമാക്കാൻ ലക്ഷ്യമിട്ടാണ് കേരള കോളേജ് സ്പോർട്സ് ലീഗ് രൂപീകരിക്കുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള കോളേജ് സ്പോർട്സ് ലീഗിന്റെ ഭാഗമായി കോളേജുകളിൽ സ്‌പോർട്‌സ് ക്ലബ്ബുകൾ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്താദ്യമായിട്ടാണ് കേരളത്തിൽ കോളേജ് വിദ്യാർഥികൾക്കായി പ്രത്യേക സ്പോർട്സ് ലീഗ് ആരംഭിക്കുന്നത്. ലീഗിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കോളേജുകളിലും സ്പോർട്സ് ക്ലബ് തുടങ്ങും. വിദ്യാഭ്യാസ കായിക മേഖലകളിൽ മുന്നിട്ടു Read More…
രാജ്യത്താദ്യമായി കോളേജ് സ്പോർട്‌സ് ലീഗുമായി കേരളം;കോളേജ് സ്പോർട്സ് ലീഗ് ലോഗോ പ്രകാശനം ചെയ്തു
രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേക സ്പോർട്സ് ലീഗ് തുടങ്ങുന്നു. കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി ഇനങ്ങളിലാണ് കോളേജ് ലീഗ് സംഘടിപ്പിക്കുന്നത്. കോളേജ് സ്പോർട്സ് ലീഗിന്റെ ലോഗോ പ്രകാശനം സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിൽ കായിക മന്ത്രി വി. അബ്ദുറഹിമാനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും ചേർന്ന് നിർവഹിച്ചു. സംസ്ഥാനത്തെ കോളേജുകളെ നാല് മേഖലകളായി തിരിച്ച് മൂന്ന് മുതൽ ആറു മാസം വരെ നീളുന്ന ലീഗാണ് നടത്തുക. ഇതിന്റെ ഭാഗമായി Read More…
ആനന്ദപുരം ഗവ. യു.പി സ്‌കൂള്‍ കിച്ചന്‍ കം സ്റ്റോര്‍ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു
ആനന്ദപുരം ഗവ. യു.പി സ്‌കൂളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കിച്ചന്‍ കം സ്റ്റോറിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍, ഇരിങ്ങാലക്കുട ഉപജില്ലാ നൂണ്‍ മീല്‍ ഓഫീസര്‍ Read More…
കുറ്റവാളികളുടെ മാനസിക പരിവർത്തനത്തിന് പ്രൊബേഷൻ സമ്പ്രദായം ഫലപ്രദം: മന്ത്രി ഡോ. ബിന്ദു
തൃശൂർ: കുറ്റവാളികളുടെ മാനസിക പരിവർത്തനത്തിനും സാമൂഹിക പുനരധിവാസത്തിനും പ്രൊബേഷൻ സമ്പ്രദായം ഏറ്റവും ഫലപ്രദമായ മാർഗമാണ്, എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള ലോ അക്കാദമി ഹാളിൽ ഓൺലൈൻ വഴി നടന്ന സംസ്ഥാനതല പ്രൊബേഷൻ ദിനാചരണത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. “പ്രൊബേഷൻ നിയമം വിജയകരമായി നടപ്പിലാക്കുന്നത്, സാമൂഹ്യ പ്രതിരോധ മേഖലയിൽ നേട്ടങ്ങൾ കൈവരിക്കുകയും, കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതു തടയുകയും, ജയിലുകൾ തടവുകാരെക്കൊണ്ട് തിങ്ങി നിറയുന്ന അവസ്ഥ ഒഴിവാക്കുന്നതിനും സഹായിക്കുന്നു,” എന്നും മന്ത്രി കൂട്ടിച്ചേർത്തു. Read More…
കാമ്പസ് ചുമരിലെ കലാപങ്ങൾ എന്ന പുസ്തകത്തിൻ്റെ ആറാം പതിപ്പ് മന്ത്രി ആർ. ബിന്ദു പ്രകാശനം ചെയ്തു .
തൃശൂർ: ശ്രീകേരള വർമ്മ കോളേജിലെ ചുമരുകളിൽ വർഷങ്ങളായി കുറിച്ചിട്ട സാഹിത്യ കുറിപ്പുകൾ കോർത്തിണക്കി പൂർവ വിദ്യാർത്ഥിയായ എം.എം.എ റസാഖ് രചിച്ച കാമ്പസ് ചുമരിലെ കലാപങ്ങൾ എന്ന പുസ്തകത്തിൻ്റെ ആറാം പതിപ്പ് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു , പൂർവ വിദ്യാർത്ഥി രാജശ്രീ ശരതിന് നൽകി പ്രകാശനം ചെയ്തു . ചടങ്ങിൽ പൾസ് 80 പ്രസിഡണ്ട് കെ.വി. പുഷ്പാംഗദൻ അദ്ധ്യക്ഷതവഹിച്ചു. മുൻ എം.പി. വിജയരാഘവൻ എ , ഒ.എസ്. എ കൺവീനർ പി.ജി. ശിവൻ, രാജൻ ചാക്കോ Read More…
സര്‍വകലാശാലകളും കോളജുകളും ഇനി ഒരു കുടക്കീഴിൽ: ‘കെ-റീപ്പ്’ സോഫ്റ്റ് വെയര്‍ ഉടൻ-മന്ത്രി ഡോ. ആര്‍. ബിന്ദു
തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളും കോളജുകളും ഒരു ഏകീകൃത സംവിധാനത്തിലേക്ക് കൊണ്ടുവരുന്ന ‘കെ-റീപ്പ്’ (Kerala Resource for Education Administration and Planning) സോഫ്റ്റ് വെയര്‍ എല്ലാ സര്‍വകലാശാലകളിലും നടപ്പിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ ആരംഭിച്ചു. പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ ഇതിലൂടെ ആധുനികവല്‍ക്കരിക്കുകയാണ് ലക്ഷ്യം, എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു വ്യക്തമാക്കി. കേരളത്തില്‍ നിലവിലുള്ള സര്‍വകലാശാലകളിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ പരസ്പര ബന്ധമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ പദ്ധതിയുടെ ഭാഗമായുള്ള ‘കെ-റീപ്പ്’ വഴി Read More…







