Kerala News Politics

സീരിയല്‍ തട്ടിപ്പുകാരന്‍ മരംമുറി ആൻ്റോ അഗസ്റ്റിന്‍

മാധവൻകുട്ടി

സീരിയല്‍ തട്ടിപ്പുകാരന്‍ മരംമുറി ആൻ്റോ അഗസ്റ്റിന്‍ തുറന്ന സിപിഐഎം അനുഭാവിയായ എം വി നികേഷ് കുമാറില്‍ നിന്നു അദ്ദേഹത്തിൻ്റെ അന്ത്യശ്വാസം വലിച്ചു കൊണ്ടിരുന്ന റിപ്പോര്‍ട്ടര്‍ വാർത്ത ചാനല്‍ വിലയ്ക്കുവാങ്ങി എഡിറ്റര്‍ കസേരയില്‍ കേറിയിരുന്നു നികേഷിൻ്റെ കൂടെ രാഷ്ട്രീയ നിരീക്ഷകൻ്റെ വേഷം അഭിനയിച്ച കാലത്തു മൗനം ഭജിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ ഇപ്പോള്‍ പത്രാധിപ കസേരയുടെ മഹത്വം വിളമ്പുന്നതു പരിഹാസ്യമാണ്.

ഇന്നത്തെ രൂക്ഷ വിമര്‍ശകരുടെ മാധ്യമ ധാര്‍മ്മികതയുo സത്യാന്വേഷണത്വരയും അന്നെല്ലാം കാശിക്കു പോയിരുന്നോ എന്നുകൂടി രാഷ്ട്രീയ സാക്ഷരരായ മലയാളിള്‍ ഇപ്പോഴെങ്കിലും ചോദിച്ചില്ലെങ്കില്‍ അവരുo നിലവിലെ ജനപ്രിയ ഫ്യൂഡല്‍ വാര്‍ത്ത മാധ്യമ കുടില്‍ വ്യവസായ സാംസ്കാരത്തിനു ഉത്തരവാദികളെന്നു
ചരിത്രം വിധിയെഴുതും. നമ്മളും നാളെയുടെ നാണക്കേടാകും.

Leave a Reply

Your email address will not be published. Required fields are marked *