തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളും കോളജുകളും ഒരു ഏകീകൃത സംവിധാനത്തിലേക്ക് കൊണ്ടുവരുന്ന ‘കെ-റീപ്പ്’ (Kerala Resource for Education Administration and Planning) സോഫ്റ്റ് വെയര്‍ എല്ലാ സര്‍വകലാശാലകളിലും നടപ്പിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ ആരംഭിച്ചു. പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ ഇതിലൂടെ ആധുനികവല്‍ക്കരിക്കുകയാണ് ലക്ഷ്യം, എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു വ്യക്തമാക്കി.
കേരളത്തില്‍ നിലവിലുള്ള സര്‍വകലാശാലകളിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ പരസ്പര ബന്ധമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ പദ്ധതിയുടെ ഭാഗമായുള്ള ‘കെ-റീപ്പ്’ വഴി അവയെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരും. ഈ പദ്ധതിയുടെ പ്രാഥമിക ഘട്ടത്തില്‍ കണ്ണൂര്‍ സര്‍വകലാശാല, കാലടി സംസ്കൃത സര്‍വകലാശാല, തിരൂര്‍ മലയാളം സര്‍വകലാശാല എന്നിവിടങ്ങളില്‍ ഇത് ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.
അസാപ് കേരളയുടെ നേതൃത്വത്തില്‍ ‘യൂണിവേഴ്സിറ്റി ആന്‍ഡ് കോളജ് മാനേജ്മെന്റ് സിസ്റ്റം’ എന്ന പേരില്‍ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചുവെന്ന് മന്ത്രി പറഞ്ഞു.





