Education News

സര്‍വകലാശാലകളും കോളജുകളും ഇനി ഒരു കുടക്കീഴിൽ: ‘കെ-റീപ്പ്’ സോഫ്റ്റ് വെയര്‍ ഉടൻ-മന്ത്രി ഡോ. ആര്‍. ബിന്ദു

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളും കോളജുകളും ഒരു ഏകീകൃത സംവിധാനത്തിലേക്ക് കൊണ്ടുവരുന്ന ‘കെ-റീപ്പ്’ (Kerala Resource for Education Administration and Planning) സോഫ്റ്റ് വെയര്‍ എല്ലാ സര്‍വകലാശാലകളിലും നടപ്പിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ ആരംഭിച്ചു. പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ ഇതിലൂടെ ആധുനികവല്‍ക്കരിക്കുകയാണ് ലക്ഷ്യം, എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു വ്യക്തമാക്കി. കേരളത്തില്‍ നിലവിലുള്ള സര്‍വകലാശാലകളിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ പരസ്പര ബന്ധമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ പദ്ധതിയുടെ ഭാഗമായുള്ള ‘കെ-റീപ്പ്’ വഴി Read More…