Kerala News Politics

കുട്ടനെല്ലൂരിലെ ഗതാഗതക്കുരുക്കിനെതിരെ ബിജെപിയുടെ ജനകീയ ധർണ


തൃശൂർ: കുട്ടനെല്ലൂർ സെൻ്ററിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി കുട്ടനെല്ലൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ധർണ സംഘടിപ്പിച്ചു.
ഡിവിഷൻ കൺവീനർ സന്തോഷ് കുമാർ കെ.ആർ. അധ്യക്ഷത വഹിച്ച ധർണ സംസ്ഥാന കൗൺസിൽ അംഗം സുന്ദരൻ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾ നേരിടുന്ന യാത്രാ ദുരിതത്തിന് അടിയന്തര പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങിൽ ബിജെപി ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് വിപിൻ ഐനിക്കുന്നത്ത്, ബിജെപി സിറ്റി ജില്ലാ സെക്രട്ടറി നിതിൻ ശ്രീനിവാസൻ, ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് സന്തോഷ് കാക്കനാട്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം പുഷ്കരൻ കാക്കനാട്, സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ ഐനിക്കുന്നത്ത്, മണ്ഡലം ജനറൽ സെക്രട്ടറി നിമേഷ്, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുശാന്ത് ഐനിക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

ഏരിയ പ്രസിഡൻ്റ് അശ്വിനി അജയൻ, കെ. ജയശ്രീ, അജയൻ വെൺമണി, ഏരിയ ജനറൽ സെക്രട്ടറി സുജിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കുട്ടനെല്ലൂർ സെൻ്ററിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *