മാനന്തവാടി: വയനാട്ടിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകുന്നതിൽ കേരളത്തിലെ എൽഡിഎഫ് സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് സഹമന്ത്രി ദുർഗ്ഗാദാസ് ഉയ്‌ഗേ. മാനന്തവാടിയിൽ എൻഡിഎ സ്ഥാനാർത്ഥി ശ്യാം രാജിൻ്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ 7134 കോടി രൂപ അനുവദിച്ചിട്ടും കോഴിക്കോട്- കുറ്റ്യാടി- മാനന്തവാടി-കുട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി സംസ്ഥാന സർക്കാരും മണ്ഡലം എംഎൽഎയും അട്ടിമറിച്ചു എന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. സംസ്ഥാന സർക്കാരിൻ്റെയും മണ്ഡലം എംഎൽഎയുടെയും ഉദാസീനത കാരണം പദ്ധതി സ്തംഭിച്ചിരിക്കുകയാണെന്നും കേന്ദ്ര മന്ത്രി വിമർശിച്ചു. മാനന്തവാടി Read More…
Tag: MANANTHAVADY
ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ആദിവാസികളുടെ സ്ഥിതി ദയനീയം: മന്ത്രി ദുർഗ്ഗാദാസ് ഒയിഗെ
മാനന്തവാടി: ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ആദിവാസികളുടെ സ്ഥിതി ഇന്നും ദയനീയമാണെന്ന് കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് സഹമന്ത്രി ദുർഗ്ഗാദാസ് ഒയിഗെ. മാനന്തവാടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം. ബ്രഹ്മഗിരി ഓഡിറ്റോറിയത്തിൽ വിവിധ ആദിവാസി നേതാക്കളും ഗോത്ര തലവന്മാരും വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡീസയിൽ കഴിഞ്ഞ 15 വർഷമായി ബിജെഡിയാണ് ഭരണം നടത്തിവന്നത്. അവിടുത്തെ ഗോത്ര ജനത അവരെ പുറത്താക്കി ബിജെപിയെ അധികാരത്തിൽ എത്തിച്ചു. ഇന്ന് ഗോത്ര വിഭാഗത്തിലുള്ള ഒരു മുഖ്യമന്ത്രിയാണ് Read More…
മാനന്തവാടിയിൽ തെരഞ്ഞെടുപ്പ് കളിക്കളത്തിലിറങ്ങി പി ശ്യാം രാജ്
മാനന്തവാടി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങി പി ശ്യാം രാജ്. ബിജെപി സംസ്ഥാന സെക്രട്ടറിയും ഇടുക്കി മുള്ളരിങ്ങാട്ട് സ്വദേശിയുമാണ് പി. ശ്യാംരാജ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും സുപരിചിതനാണ്. എബിവിപിയിലൂടെ പൊതു രംഗത്ത് എത്തിയ ശ്യാം രാജ് 2010 മുതല്‍ പട്ടികവര്‍ഗ വിഭാഗത്തിൻ്റെ ഇടയില്‍ പ്രവര്‍ത്തനം നടത്തി വരുന്നു. 2016 ല്‍ ടെക്‌നോളജി സര്‍വകലാശാലയിലെ ക്രമക്കേടുകള്‍ക്കും വിദ്യാര്‍ത്ഥി ദ്രോഹങ്ങള്‍ക്കുമെതിരേ ശ്യാം രാജിൻ്റെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. സ്വാശ്രയ കോളജ് കാര്യങ്ങളിലെ അനിശ്ചിതത്വങ്ങള്‍ക്കെതിരേ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ Read More…




