Kerala News

കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ അന്തരിച്ചു

1994-ലെ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ് സമരത്തിലെ നായകൻ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (53) അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് അന്ത്യം സംഭവിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന്, ജൂലൈ 31ന് തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുഷ്പനെ, രോഗനിലയിൽ പുരോഗതിയില്ലാത്തതിനെ തുടർന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു, അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

1994 നവംബർ 25-ന്, യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ കൂത്തുപറമ്പിൽ നടന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി സമരത്തിന് പിന്നാലെ പൊലീസിന്റെ വെടിവയ്പ്പിൽ പുഷ്പന് ഗുരുതര പരിക്കേറ്റിരുന്നു. നട്ടെല്ലിന് പരിക്കേറ്റ പുഷ്പൻ, കഴുത്തിനു താഴെ തളർന്ന് തുടർച്ചയായി കിടപ്പിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *