Kerala News

പാലക്കാട് മണ്ഡലത്തില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്: വിധിയെഴുതുന്നത് 1.94 ലക്ഷം വോട്ടര്‍മാര്

പാലക്കാട്: ഇന്ന് പാലക്കാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് വിധി എഴുതും. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. 184 പോളിങ് ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ ജനാധിപത്യ അവകാശം ഉപയോഗിക്കുന്നത്. ഇവരില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. വോട്ടര്‍മാരില്‍ 2,306 പേര്‍ 85 വയസിന് മുകളില്‍ പ്രായമുള്ളവരും 2,445 പേര്‍ 18-19 വയസുകാരുമാണ്. 780 ഭിന്നശേഷിക്കാരും നാല് ട്രാന്‍സ്‌ജെന്‍ഡേഴ്സും പട്ടികയിലുണ്ട്. 229 പ്രവാസി വോട്ടര്‍മാരും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കും. ത്രികോണം മത്സരമാണ് പാലക്കാട്ട്. Read More…

Kerala News

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് ഗംഭീര കൊട്ടിക്കലാശത്തോടെ സമാപിക്കും!

പാലക്കാട്: വീരം, വാശി, ആവേശം… എല്ലാം നിറഞ്ഞ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനൊരുങ്ങുന്നു. ഒരുമാസത്തിലേറെ നീണ്ട പ്രചാരണം വൈകുന്നേരം ആറുമണിക്ക് പ്രൗഢഗംഭീര കൊട്ടിക്കലാശത്തോടെ സമാപിക്കും. മുന്നണികൾ മുഴുവൻ കരുത്തുമുപയോഗിച്ച് പ്രചാരണത്തിന്റെ അവസാന ദിവസത്തെ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്. മൂന്ന് മുന്നണി സ്ഥാനാർഥികളുടെയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കു. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക. ചേലക്കരയും വയനാടും ഉപതെരഞ്ഞെടുപ്പ് പൂർത്തിയാക്കിയതിനാൽ അവിടങ്ങളിലെ സ്ഥാനാർഥികളും പ്രചാരണത്തിന് പിന്തുണ നൽകാൻ പാലക്കാട്ടെത്തിയിട്ടുണ്ട്. എൽഡിഎഫിനായി ഡോ. പി. Read More…

Kerala News

ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം;കോഴിക്കോട് നാളെ കോൺഗ്രസ് ഹർത്താൽ

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പ്രതിഷേധിച്ച് നാളെ കോഴിക്കാട് ജില്ലയിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെ 12 മണിക്കൂറാണ് ഹര്‍ത്താല്‍. അവശ്യസേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കെ പ്രവീൺ കുമാർ അറിയിച്ചു. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടാകുകയും, പൊലീസ് നടപടിയിലും സി.പി.എം.യുടെ അതിക്രമത്തിലും പ്രതിഷേധിച്ച് കോൺഗ്രസ്സ് ഹർത്താലിന് ആഹ്വാനം ചെയ്തതായി പറയുന്നു. ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ, Read More…

Kerala News

പി.പി. ദിവ്യയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി; സിപിഎമ്മിൽ കടുത്ത നടപടികൾ

കണ്ണൂർ: വിവാദങ്ങൾ ചൂടുപിടിച്ച സാഹചര്യത്തിൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി. ദിവ്യയെ തരം താഴ്ത്തി കണ്ണൂർ ജില്ലാ കമ്മിറ്റി കടുത്ത നടപടിയെടുത്തു. എല്ലാ പാർട്ടി തെരഞ്ഞെടുക്കപ്പെട്ട പദവികളിൽ നിന്നുമാണ് ദിവ്യയെ നീക്കാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായത്. ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് ദിവ്യയെ തരം താഴ്ത്തുന്നതിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ആവശ്യപ്പെടും. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദിവ്യ നിലവിൽ റിമാന്റിലാണ്. ഗൗരവമുള്ള വീഴ്ചയാണ് സംഭവിച്ചതെന്ന Read More…

Kerala News

കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ അന്തരിച്ചു

1994-ലെ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ് സമരത്തിലെ നായകൻ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (53) അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് അന്ത്യം സംഭവിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന്, ജൂലൈ 31ന് തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുഷ്പനെ, രോഗനിലയിൽ പുരോഗതിയില്ലാത്തതിനെ തുടർന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു, അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1994 നവംബർ 25-ന്, യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ കൂത്തുപറമ്പിൽ നടന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി, Read More…