Kerala News Politics

തോൽവിയുടെ കാരണങ്ങളെ കുറിച്ച് അന്വേഷിക്കും: എം വി ഗോവിന്ദൻ

തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി അപ്രതീക്ഷിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരാജയത്തില്‍ നിന്ന് പാഠം പഠിക്കുമെന്നും തിരുത്തലുകള്‍ വരുത്തി ഇടതുപക്ഷം തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.പരാജയപ്പെടാനുണ്ടായ കാരണങ്ങളെ കുറിച്ച് അന്വേഷിക്കും. മെയ്, ജൂണ്‍ മാസത്തോടെ പാര്‍ട്ടിയിലെ എല്ലാ ഘടകകക്ഷികളേയും വിളിച്ച് ചേര്‍ത്ത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഘടകകക്ഷികള്‍ക്ക് പറയാനുള്ളതെല്ലാം കേള്‍ക്കും, അത് മുഖലവിലക്ക് എടുത്ത് വിലയിരുത്തലുകള്‍ നടത്താനാണ് തീരുമാനമെന്നും എംവി ഗോവിന്ദന്‍ വിശദീകരിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.

Kerala News Politics

പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിച്ചത്: കെ.കെ രാഗേഷ്

തളിപ്പറമ്പ് മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിച്ചതാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. കഴിഞ്ഞ ദിവസം എംവി ഗോവിന്ദനെതിരെ ആരോപണമുന്നയിച്ച് ടികെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടിരുന്നു. ടികെ ഗോവിന്ദന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഗേഷ്. സ്ഥാനാര്‍ത്ഥിത്വത്തിൻ്റെ അടിസ്ഥാനം ബന്ധുത്വം അല്ലെന്നും കെ.കെ രാഗേഷ് വ്യക്തമാക്കി. നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും മുമ്പ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനം കൂടി പരിഗണിച്ചാണ് പി.കെ ശ്യാമളയെ തളിപ്പറമ്പ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പ്രവര്‍ത്തന പരിചയമുള്ള Read More…