Kerala News Politics

തോൽവിയുടെ കാരണങ്ങളെ കുറിച്ച് അന്വേഷിക്കും: എം വി ഗോവിന്ദൻ

തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി അപ്രതീക്ഷിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരാജയത്തില്‍ നിന്ന് പാഠം പഠിക്കുമെന്നും തിരുത്തലുകള്‍ വരുത്തി ഇടതുപക്ഷം തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
പരാജയപ്പെടാനുണ്ടായ കാരണങ്ങളെ കുറിച്ച് അന്വേഷിക്കും. മെയ്, ജൂണ്‍ മാസത്തോടെ പാര്‍ട്ടിയിലെ എല്ലാ ഘടകകക്ഷികളേയും വിളിച്ച് ചേര്‍ത്ത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഘടകകക്ഷികള്‍ക്ക് പറയാനുള്ളതെല്ലാം കേള്‍ക്കും, അത് മുഖലവിലക്ക് എടുത്ത് വിലയിരുത്തലുകള്‍ നടത്താനാണ് തീരുമാനമെന്നും എംവി ഗോവിന്ദന്‍ വിശദീകരിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *