
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പുതിയ നിരക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 205 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
പുതിയ നിരക്കുപ്രകാരം 22 കാരറ്റ് (916 ഹാൾമാർക്ക്) സ്വർണം ഒരു ഗ്രാമിന് 14,675 രൂപ ആയി. എട്ട് ഗ്രാമിന് 1,17,400 രൂപയാണ് ഇന്നത്തെ വില.18 കാരറ്റ് സ്വർണത്തിനും വിലക്കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 12,120 രൂപയും എട്ട് ഗ്രാമിന് 96,960 രൂപയുമാണ് ഇന്നത്തെ നിരക്ക്.
വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാമിന്റെ വില 290 രൂപയും എട്ട് ഗ്രാമിന് 2,320 രൂപയുമാണ് ഇന്നത്തെ നിരക്ക്.




