കല്‍പ്പറ്റ: നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട്, ചേലക്കര മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ ഉറപ്പിക്കാനായി സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും ,ബൂത്ത് തലത്തിലുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾക്കൊപ്പം പൗരപ്രമുഖരുമായി കൂടിക്കാഴ്ചകളും പ്രചാരണത്തിന്റെ ഭാഗമായി.
വോട്ടെടുപ്പിന്റെ ഭാഗമായി പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു. ഉച്ചയോടെ വിതരണം പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുള്ളതിനാൽ, പോളിങ് ഉദ്യോഗസ്ഥർ വൈകീട്ടോടെ തങ്ങളുടെ നിയുക്ത പോളിങ് കേന്ദ്രങ്ങളിൽ എത്തും.
വയനാട്ടിൽ യുഡിഎഫിന് വേണ്ടി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും, സിപിഐയിലെ സത്യൻ മൊകേരി, ബിജെപിയിലെ നവ്യ ഹരിദാസും പ്രധാന മത്സരാർഥികൾ. ചേലക്കരയിൽ സിപിഎമ്മിലെ യു.ആർ പ്രദീപ്, കോൺഗ്രസിലെ രമ്യ ഹരിദാസ്, ബിജെപിയിലെ ബാലകൃഷ്ണൻ എന്നിവരാണ് പ്രധാന മത്സരാർഥികൾ.