ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, യുആർ പ്രദീപ് എന്നിവർക്കായി സ്പീക്കർ എഎൻ ഷംസീർ സമ്മാനിച്ച നീല ട്രോളി ബാഗ് വിവാദം ഉയർത്തി. ബാഗിനുള്ളിൽ ഭരണഘടന, നിയമസഭാ ചട്ടങ്ങൾ സംബന്ധിച്ച പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. അതേസമയം, ബാഗിന്റെ നിറം ബോധപൂർവം തെരഞ്ഞെടുക്കപ്പെട്ടതാണെന്ന് ആരോപണമുയർന്നതോടെ സ്പീക്കറുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി. എല്ലാ പുതിയ എംഎൽഎമാർക്കും ബാഗ് നൽകാറുണ്ടെന്നും ഇത്തവണ ദുരൂഹതയില്ലാത്ത ആശയപരമായ താൽപര്യത്തിൽ നീല നിറം പൂർണ്ണമായും ആകസ്മികമാണെന്നും ഓഫീസ് വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, രാഹുലിന്റെ പ്രചാരണത്തിനായി നീല Read More…
Tag: chelakkara
ചേലക്കരയിൽ ചരിത്ര മുന്നേറ്റം സാധ്യമാക്കിയ വോട്ടർമാർക്ക് നന്ദി – അഡ്വ കെ.കെ അനീഷ്കുമാർ
തൃശ്ശൂർ: ചേലക്കര ഉപതെരെഞ്ഞെടുപ്പിൽ NDA യ്ക്ക് ചരിത്ര മുന്നേറ്റം സാധ്യമാക്കിയ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ . വിജയത്തോളം പോന്ന പ്രകടനമാണ് NDA സ്ഥാനാർത്ഥി കെ.ബാലകൃഷണൻ കാഴ്ചവെച്ചത്. UDF ന് കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിനേക്കാളും LDF ന് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനേക്കാളും വോട്ട് കുറഞ്ഞപ്പോൾ NDA യ്ക്ക് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനേക്കാൾ 10000 വോട്ടും ലോക്സഭാ തെരെഞ്ഞെടുപ്പിനേക്കാൾ 5000 വോട്ടും വർദ്ദിപ്പിക്കാൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും കോൺഗ്രസ്സിൻ്റെ Read More…
ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ
കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലെ ജനവിധി നാളെ അറിയാം. വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 10 മണിയോടെ വിജയികളെക്കുറിച്ച് വ്യക്തത ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വയനാട് ലോക്സഭ സീറ്റിൽ കോൺഗ്രസ് പ്രിയങ്ക ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയപ്പോൾ എല്‍ഡിഎഫ് സത്യൻ മൊകരയും ബിജെപി നവ്യ ഹരിദാസിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ചേലക്കരയിൽ എൽഡിഎഫിന് യു.വി. പ്രദീപ്, യുഡിഎഫിന് രമ്യ ഹരിദാസ്, ബിജെപിക്ക് ബാലകൃഷ്ണൻ എന്നിവരും പാലക്കാട് എൽഡിഎഫിന് Read More…
വോട്ടെടുപ്പ് അവസാനിച്ചു; വയനാട്ടിൽ പോളിങ് കുറവായെങ്കിലും, ചേലക്കരയിൽ ഉയർന്ന പങ്കാളിത്തം
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോകസഭാ മണ്ഡലത്തിന്റെ ചേലക്കര നിയമസഭാ മണ്ഡലത്തിന്റെയും വോട്ടെടുപ്പ് അവസാനിച്ചു. ചേലക്കരയിൽ, പോളിങ് 70% നും പിന്നിട്ടു, എന്നാൽ ചില ബൂത്തുകളിൽ 6 മണി കഴിഞ്ഞിട്ടും വോട്ടർമാരുടെ നീണ്ട നിര ഉണ്ടായതോടെ ടോക്കണ്‍ നല്‍കി. വയനാട്ടിൽ 63% പോളിംഗ് രേഖപ്പെടുത്തി, കഴിഞ്ഞ തവണയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവ് പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചേലക്കരയിലെ പോളിങ് മൂന്ന് മുന്നണികള്‍ക്കും വിജയ പ്രതീക്ഷ നല്‍കുന്നു. വയനാട്ടിലെ പോളിങ് കുറവ് ആണെങ്കിലും വിജയത്തെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പ്രിയങ്ക Read More…
ഉപതെരഞ്ഞെടുപ്പ് ; കേരള സർവകലാശാലയിലെ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി വെച്ചു
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ തിയറി, പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ തീയതികൾ സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല, എന്നാൽ മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 20-ന് പാലക്കാട് നിയോജക മണ്ഡലത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും അടക്കം ഈ അവധി ബാധകമാക്കും. മണ്ഡലത്തിനുള്ളിൽ വോട്ട് ഉള്ളവർക്കും മണ്ഡലത്തിന് പുറത്തുള്ള ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കും വേതനത്തോടുകൂടിയ അവധി നൽകണമെന്നാണ് നിർദേശം.
വയനാടും ചേലക്കരയിലും ഇന്ന് ജനവിധി: എല്ലാ ബൂത്തുകളും ക്യാമറ നിരീക്ഷണത്തിൽ; ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ
തൃശൂർ: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ വോട്ടര്‍മാര്‍ക്ക് അവരുടെ അവകാശം വിനിയോഗിക്കാൻകഴിയും. ചേലക്കരയിൽ 2,13,103 വോട്ടര്‍മാരും വയനാട്ടിൽ 14,71,742 വോട്ടര്‍മാരുമാണ് ഈ തെരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നത്. എല്ലാ ബൂത്തുകളും ക്യാമറ നിരീക്ഷണത്തിലായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ്, വീഡിയോ രേഖപ്പെടുത്തൽ, പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യം എന്നിവ ഉറപ്പാക്കും. ഇതിനായി കര്‍ശന സുരക്ഷ ക്രമീകരണങ്ങളാണ് നടപ്പിലാക്കിയത്. ഓക്സിലറി ബൂത്തുകളും പ്രശ്നബാധിത ബൂത്തുകളും ഉള്‍പ്പെടെ Read More…
ചേലക്കരയിൽ പരാജയഭീതി മൂലം CPM തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു – അഡ്വ കെ.കെ അനീഷ്കുമാർ
ചേലക്കര: പരാജയഭീതി മൂലം ചേലക്കരയിലെ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാർ ആരോപിച്ചു. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനല്ലാതെ തെരെഞ്ഞെടുപ്പിൻ്റെ തലേ ദിവസം കള്ളപ്പണം കൊണ്ടുവന്നത് എന്തിനാണെന്ന് സിപിഎം വ്യക്തമാക്കണം. പിടിച്ച 19.7 ലക്ഷം കൂടാതെ വൻതോതിൽ പണം സി പി എം ചേലക്കരയിൽ ഇറക്കിയിട്ടുണ്ട്. പണം കൊണ്ടു വന്ന ജയൻ എന്ന വ്യവസായി സിപിഎമ്മുകാരനും സിപിഎം നേതാവ് എം.ആർ മുരളിയുടെ സ്വന്തം ആളുമാണ്. ഇവരെ ഇരുവരെയും ചോദ്യം Read More…
ചേലക്കര മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം: നാളെ വോട്ടെടുപ്പ്
കല്‍പ്പറ്റ: നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട്, ചേലക്കര മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ ഉറപ്പിക്കാനായി സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും ,ബൂത്ത് തലത്തിലുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾക്കൊപ്പം പൗരപ്രമുഖരുമായി കൂടിക്കാഴ്ചകളും പ്രചാരണത്തിന്റെ ഭാഗമായി. വോട്ടെടുപ്പിന്റെ ഭാഗമായി പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു. ഉച്ചയോടെ വിതരണം പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുള്ളതിനാൽ, പോളിങ് ഉദ്യോഗസ്ഥർ വൈകീട്ടോടെ തങ്ങളുടെ നിയുക്ത പോളിങ് കേന്ദ്രങ്ങളിൽ എത്തും. വയനാട്ടിൽ യുഡിഎഫിന് വേണ്ടി കോൺഗ്രസ് Read More…
വയനാട് ജില്ലയിലും ചേലക്കര നിയോജക മണ്ഡലത്തിലും സർക്കാർ നവംബർ 13ന് പൊതു അവധി പ്രഖ്യാപിച്ചു
എല്ലാ സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേ സമയം മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
ഉപതെരഞ്ഞെടുപ്പ്; ചേലക്കര നിയോജകമണ്ഡലത്തില്‍ 13 ന് അവധി പ്രഖ്യാപിച്ചു
ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസമായ നവംബര്‍ 13 ന് ചേലക്കര നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു. ചേലക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെറുതുരുത്തി, ചേലക്കര നിയമസഭാമണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ നവംബര്‍ 12 നും അവധി പ്രഖ്യാപിച്ചുകൊണ്ട് Read More…










