Kerala News Politics

ചേലക്കരയിൽ ചരിത്ര മുന്നേറ്റം സാധ്യമാക്കിയ വോട്ടർമാർക്ക് നന്ദി – അഡ്വ കെ.കെ അനീഷ്കുമാർ

തൃശ്ശൂർ: ചേലക്കര ഉപതെരെഞ്ഞെടുപ്പിൽ NDA യ്ക്ക് ചരിത്ര മുന്നേറ്റം സാധ്യമാക്കിയ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ . വിജയത്തോളം പോന്ന പ്രകടനമാണ് NDA സ്ഥാനാർത്ഥി കെ.ബാലകൃഷണൻ കാഴ്ചവെച്ചത്. UDF ന് കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിനേക്കാളും LDF ന് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനേക്കാളും വോട്ട് കുറഞ്ഞപ്പോൾ NDA യ്ക്ക് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനേക്കാൾ 10000 വോട്ടും ലോക്സഭാ തെരെഞ്ഞെടുപ്പിനേക്കാൾ 5000 വോട്ടും വർദ്ദിപ്പിക്കാൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും കോൺഗ്രസ്സിൻ്റെ സമുന്നതരായ നേതാക്കളും കാടിളക്കി പ്രചരണം നടത്തിയിട്ടും അതിനെയെല്ലാം മറികടന്ന് നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. തൃശ്ശൂരിൽ നേടിയ വിജയത്തിൻ്റെ തുടർച്ചയാണ് പാർട്ടിയ്ക്ക് താരതമ്യേന ശക്തി കുറഞ്ഞ ചേലക്കരയിൽ ഉണ്ടായത്. ഉപതെരെഞ്ഞെടുപ്പിലെ വൻ വോട്ട് വർദ്ദന വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും നിയമസഭാ തെരെഞ്ഞെടുപ്പിലും വൻ വിജയം നേടി ജില്ലയിലെ ഏറ്റവും വലിയ പാർട്ടിയായി മാറാൻ ബിജെപിയ്ക്ക് സഹായകരമാകും. കേരളത്തിലെ ഉപതെരെഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ നെയ്യാറ്റിൻകരയിലും അരുവിക്കരയിലും ഒ രാജഗോപാൽ മാത്രമാണ് NDA യുടെ വോട്ട് ഉയർത്തിയിട്ടുള്ളതെന്ന ചരിത്രമാണ് ചേലക്കരയിൽ ഇത്തവണ തിരുത്തിക്കുറിച്ചതെന്നും അനീഷ്കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *