കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും കുതിപ്പ് തുടരുന്നു. ഇന്ന് 600 രൂപ കൂടി ഉയരുന്നതോടെ പവന് വില 58,400 രൂപയായി എത്തി. ഗ്രാമിന് 75 രൂപയുടെ വർധനവോടെ 7300 രൂപയായി. കഴിഞ്ഞ ദിവസം 640 രൂപയാണ് പവന് വില ഉയർന്നത്. സ്വർണ്ണ വിലയില്‍ ഈ മാസത്തിൽ ഉണ്ടായ വലിയ ഇടിവിന് ശേഷം കഴിഞ്ഞ ആറു ദിവസങ്ങളിലായി വില ഉയരുകയായിരുന്നു. ഈ മാസം ആരംഭത്തിൽ 59,080 രൂപ ആയിരുന്നു പവന് വില.





