കണ്ണൂരില്‍ മത്സരിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് കെ സുധാകരന്‍. അനുനയനീക്കങ്ങള്‍ ഫലം കണ്ടില്ല. കണ്ണൂരില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള ശ്രമങ്ങളും സുധാകരന്‍ തുടങ്ങിയിരിക്കുകയാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ബാധ്യതയില്ലാ സാക്ഷ്യപത്രം ആവശ്യമാണ്. ഇത് കേരള ഹൗസില്‍ നിന്നാണ് ലഭിക്കുക. ഇതിനായി കേരള ഹൗസില്‍ സുധാകരൻ്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് സുധാകരന്‍ ഡല്‍ഹിയിലെത്തിയത്. പക്ഷേ, ഹൈക്കമാൻഡുമായി ഇതുവരെ ചര്‍ച്ച ചെയ്യാന്‍ സുധാകരന്‍ തയ്യാറായിട്ടില്ല. എംകെ രാഘവന്‍, രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള നേതാക്കള്‍ സുധാകരനുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അനുനയത്തിന് തയ്യാറായില്ല. എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. നേരത്തെ കെപിസിസിയും ഇതേ നിലപാട് തന്നെയാണ് എടുത്തിരുന്നത്. കഴിഞ്ഞ ദിവസം ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഫ്ലക്‌സ് ബോര്‍ഡുകളും പന്തം കൊളുത്തി പ്രകടനവും നടന്നിരുന്നു.





