നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങി കെ സുധാകരന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെ സുധാകരൻ്റെ പേരില്ല എന്നാണ് ലഭിക്കുന്ന വിവരം. എംപിമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡും, കെപിസിസിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തെ മറികടന്ന് തനിക്ക് കണ്ണൂരില്‍ മത്സരിക്കണമെന്ന നിലപാടെടുക്കുകയായിരുന്നു സുധാകരന്‍.
Tag: K Sudhakaran
എംപിമാര്‍ മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ്
എംപിമാര്‍ കേരള നിയോജകമണ്ഡലം തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്. കണ്ണൂരിലും കോന്നിയിലും എംപിമാര്‍ മത്സരിക്കില്ല. കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ക്കിടയെണാ ഹൈക്കമാന്‍ഡ് തീരുമാനം കടുപ്പിച്ചത്. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് സീറ്റുകളിലാണ് നിലവില്‍ തര്‍ക്കം തുടരുന്നത്. ഈ സീറ്റുകളിലേക്കുള്ള തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് സംസ്ഥാന നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങി. കണ്ണൂരില്‍ ടി ഒ മോഹനനും കോന്നിയില്‍ സതീഷ് കൊച്ച് പറമ്പിലും സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ലഭിക്കുന്ന വിവരം.സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് Read More…
കണ്ണൂരില്‍ മത്സരിക്കാനുറച്ച് കെ സുധാകരന്‍
കണ്ണൂരില്‍ മത്സരിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് കെ സുധാകരന്‍. അനുനയനീക്കങ്ങള്‍ ഫലം കണ്ടില്ല. കണ്ണൂരില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള ശ്രമങ്ങളും സുധാകരന്‍ തുടങ്ങിയിരിക്കുകയാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ബാധ്യതയില്ലാ സാക്ഷ്യപത്രം ആവശ്യമാണ്. ഇത് കേരള ഹൗസില്‍ നിന്നാണ് ലഭിക്കുക. ഇതിനായി കേരള ഹൗസില്‍ സുധാകരൻ്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് സുധാകരന്‍ ഡല്‍ഹിയിലെത്തിയത്. പക്ഷേ, ഹൈക്കമാൻഡുമായി ഇതുവരെ ചര്‍ച്ച ചെയ്യാന്‍ സുധാകരന്‍ തയ്യാറായിട്ടില്ല. എംകെ രാഘവന്‍, രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള നേതാക്കള്‍ സുധാകരനുമായി ചര്‍ച്ചകള്‍ Read More…
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ച് ശശി തരൂര്‍
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തിയുമായി തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത്. തിരുവനന്തപുരത്ത് നടക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ നിന്ന് തന്നെ മനഃപൂര്‍വ്വം ഒഴിവാക്കുകയാണെന്നാണ് തരൂരിൻ്റെ പരാതി. വിഡി സതീശൻ്റെ നേതൃത്വത്തില്‍ നടത്തുന്ന ഏകപക്ഷീയ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ശശി തരൂര്‍ ഉള്‍പ്പടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന പല നേതാക്കള്‍ക്കും അഭിപ്രായ വ്യത്യാസമുണ്ട്. അതെസമയം കണ്ണൂര്‍ നിയമസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരന്‍. ഹൈക്കമാന്‍ഡിൻ്റെ ഉറപ്പില്ലാതെ ദില്ലിയിലേക്ക് പോകില്ലെന്നാണ് തീരുമാനം. കെ Read More…




