എംപിമാര്‍ കേരള നിയോജകമണ്ഡലം തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്. കണ്ണൂരിലും കോന്നിയിലും എംപിമാര്‍ മത്സരിക്കില്ല. കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ക്കിടയെണാ ഹൈക്കമാന്‍ഡ് തീരുമാനം കടുപ്പിച്ചത്. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് സീറ്റുകളിലാണ് നിലവില്‍ തര്‍ക്കം തുടരുന്നത്. ഈ സീറ്റുകളിലേക്കുള്ള തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് സംസ്ഥാന നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങി. കണ്ണൂരില്‍ ടി ഒ മോഹനനും കോന്നിയില്‍ സതീഷ് കൊച്ച് പറമ്പിലും സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ലഭിക്കുന്ന വിവരം.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ടിഒ മോഹനന്‍ വ്യക്തമാക്കി. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മൂന്ന് ദിവസം മാത്രമാണ് ഇനിയുള്ളത്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി പട്ടിക വേഗത്തിലാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
അതെസമയം കണ്ണൂരില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിടുകയാോണെന്ന തീരുമാനമെടുത്ത് കെ സുധാകരന്‍. 12 മണിക്ക് സുധാകരന്‍ മാധ്യമങ്ങളെ കാണും. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സുധാകരന്‍ തയ്യാറെടുക്കുന്നുവെന്നും സൂചനകളുണ്ട്. അതെസമയം സുധാകരന്‍ പാര്‍ട്ടി വിടാന്‍ സാധ്യതയില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.





