വരുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് തലശ്ശേരി ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. പത്തനാപരും ഗാന്ധി ഭവന്‍ അന്തേവാസികള്‍ ഇന്നലെ തന്നെ മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ആദ്യം പത്രിക സമര്‍പ്പിക്കുന്നതും പിണറായി വിജയനാണ്
കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഇത്തവണ ഭൂരിപക്ഷം കൂടുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. അതെസമയം സിപിഎമ്മില്‍ നിന്നും ഇറങ്ങിയ വിമത സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിക്ക് വെല്ലുവിളിയാകും. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിനേക്കാള്‍ കടുത്ത പോരാട്ടമാണ് ഇത്തവണ നടക്കാനിരിക്കുന്നത്.





