India News

രാജ്യസഭാംഗങ്ങൾക്ക് യാത്രയയപ്പ് നൽകി മോദി

വിരമിച്ച രാജ്യസഭാംഗങ്ങള്‍ക്ക് യാത്രയപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ രാജ്യസഭയില്‍ നിന്ന് വിരമിക്കുന്ന 59 അംഗങ്ങള്‍ക്കാണ് പ്രധാനമന്ത്രി യാത്രയയപ്പ് നല്‍കിയത്. പാര്‍ലമെന്റിനെ ‘തുറന്ന സര്‍വകലാശാല’ എന്നാണ് മോദി വിശേഷിപ്പിച്ചത്. വിരമിക്കുന്നവര്‍ തുടര്‍ന്നും രാജ്യ സേവനങ്ങളിലേര്‍പ്പെടാന്‍ മോദി പ്രേരിപ്പിക്കുകയും ചെയ്തു.

വിടവാങ്ങല്‍ ചടങ്ങില്‍ അംഗങ്ങള്‍ തമ്മില്‍ ഉണ്ടാകേണ്ടുന്ന പരസ്പര ബഹുമാനത്തെ കുറിച്ചും രാഷ്ട്രീയത്തില്‍ ഇനിയും തങ്ങളുടേതായ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന ഇടമാണെന്നും മോദി അഭിപ്രായപ്പെട്ടു.

ദീര്‍ഘകാലം സേവനമനുഷ്ടിച്ച മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ എച്ച്ഡി ദേവഗൗഡ, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശരദ് പവാര്‍ തുടങ്ങീയ മുതിര്‍ന്ന നേതാക്കളെ മോദി പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. പൊതുജീവിതത്തില്‍ ഇനിയും സജീവമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കണമെന്നും വിടവാങ്ങല്‍ ചടങ്ങില്‍ മോദി അഭിപ്രായപ്പെട്ടു.

അതെസമയം രാജ്യസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചു. 245 അംഗ സഭയില്‍ 141 സീറ്റുകള്‍ നേടി കൊണ്ടാണ് എന്‍ഡിഎ മുന്നേറിയത്. 106 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *