
തൃശ്ശൂരിലെ പൗരപ്രമുഖരെയും വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തി എൻഡിഎ സ്ഥാനാർത്ഥി ശ്രീമതി പത്മജാ വേണുഗോപാൽ. ഈ നാടിനെ അറിയുന്നവളാണ് ഞാൻ. രാഷ്ട്രീയത്തിൽ ചതിക്കപ്പെട്ടപ്പോൾ എനിക്ക് കരുത്തായി കൂടെനിന്ന ജനതയാണിത്. എൻ്റെ തൃശൂരിനെ എനിക്ക് വിശ്വാസമാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് പത്മജാ വേണുഗോപാൽ പറഞ്ഞു. രാവിലെ ശങ്കരൻ കുളങ്ങര ക്ഷേത്രം, ധനലക്ഷ്മി ബാങ്ക് ഹെഡ് ഓഫീസ്, പുങ്കുന്നം ദേവാലയം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ പത്മജ തുടർന്ന് എൻഡിഎ നേതാക്കളുമായി കൂടികാഴ്ച നടത്തി. നേതാക്കളായ അഡ്വ. കെ ആർ ഹരി, രഘു നാഥ് സി മേനോൻ, മനു പള്ളത് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.





