
സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു. വിപണിയില്‍ കഴിഞ്ഞ ചില ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകൾ തുടരുന്ന സാഹചര്യമാണുള്ളത്. ഇന്ന് ഗ്രാമിന് 13,465 രൂപയാണ് വില. പവന് 1,07,720 രൂപയായി. അതെസമയം 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,125 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 89,000 രൂപയാണ് വില.
ഇന്നത്തെ മറ്റ് നിരക്കുകള്‍:
8 ഗ്രാം വെള്ളി: ₹2,000
മാര്‍ച്ച് മാസത്തിൻ്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണവില ₹1,26,920 വരെ എത്തിയിരുന്നു.
വിപണി സൂചന:
രാജ്യാന്തര സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയാണ് സംസ്ഥാനത്തെ സ്വര്‍ണവിലയെ പ്രധാനമായും ബാധിക്കുന്ന ഘടകങ്ങള്‍.




