നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലത്തെ വസതിയില്‍ വെച്ചായിരുന്നു മരണം. അസുഖബാധിതനായിരുന്നു.
മീശമാധവന്‍, കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടന്‍, നരസിംഹം, പ്രണയവര്‍ണങ്ങള്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ക്യാരക്ടര്‍ റോളിലും വില്ലന്‍ റോളിലും തിളങ്ങിയ നടനായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
തൃശൂര്‍ തൃത്തല്ലൂരില്‍ അയ്യപ്പന്റേയും സുമതിയുടേയും മകനായാണ് ജനനം. തൃത്തല്ലൂര്‍ യുപി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നാടകരംഗത്തേക്ക് പ്രവേശിച്ചു. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് ബിരുദം കരസ്ഥമാക്കിയത്.
സംസ്‌കാരം നാളെ തൃശൂര്‍ തൃത്തല്ലൂരില്‍ വെച്ച് നടക്കും.





