Kerala News

തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്ഷേപിക്കുന്ന എഐ വീഡിയോ നീക്കം ചെയ്തില്ല, കേസെടുത്ത് സൈബര്‍ പോലീസ്

തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്ഷേപിക്കുന്ന എഐ വീഡിയോ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് സമൂഹമാധ്യമമായ എക്‌സിനെതിരെ സൈബര്‍ പോലീസ് കേസെടുത്തു. Synthetic generate information പ്രകാരം 2 മണിക്കൂറിനകം വീഡിയോ നീക്കം ചെയ്യാത്തതിനാണ് കേസ്. എക്‌സില്‍ വീഡിയോ പോസ്റ്റ് ചെയ്ത ലക്ഷ്മി എന്‍ രാജു എന്ന അക്കൗണ്ട് ഉടമക്കെതിരേയും കേസെടുത്തിട്ടുണ്ട്. വീഡിയോ നീക്കം ചെയ്യാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചതു പ്രകാരം പോലീസ് നോട്ടീസ് നല്‍കിയെങ്കിലും വീഡിയോ നീക്കില്ലെന്നാണ് എക്‌സിൻ്റെ അധികൃതര്‍ അറിയിച്ചത്.

അതെസമയം ഇലക്ഷന്‍ കമ്മീഷനെതിരെ ഫേസ്ബുക്കില്‍ വന്ന 320 പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമിലെ 59 പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *