അപസ്മാരത്തെ കുറിച്ച് ലോമെങ്ങും ബോധവത്കരണം നടത്തുന്നതിനായാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 26ന് വേള്‍ഡ് പര്‍പ്പിള്‍ ഡേ ആയി ആചരിക്കുന്നത്. അപസ്മാര രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുക, പുതിയ ചികിത്സാ രീതികളെ പരിചയപ്പെടുത്തുക, അപസ്മാര രോഗ ബാധിതര്‍ക്ക് പിന്തുണ നല്‍കുക തുടങ്ങിയ വിഷയങ്ങളില്‍ ഈ ദിവസം ചര്‍ച്ച ചെയ്യുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നു.
തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് അപസ്മാരം. ജനിതകപരമായോ, മസ്തിഷ്‌ക ക്ഷതം സംഭവിച്ചാലോ, അണുബാധമൂലമോ, മറ്റ് അവസ്ഥകളാലോ അപസ്മാരം ഒരു വ്യക്തിക്ക് ഉണ്ടാകാം. ഒ24 മണിക്കൂറിനുള്ളില്‍ വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ കുറഞ്ഞത് രണ്ട് തവണ അപസ്മാരം ഉണ്ടായിട്ടുണ്ടെങ്കില്‍ മാത്രമേ ഒരാള്‍ക്ക് അപസ്മാരം ഉണ്ടെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ.
പല വ്യക്തികളിലും ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. പേശികള്‍ വലിഞ്ഞുമുറുകല്‍, കൈകളിലും കാലുകളിലും ഉണ്ടാകുന്ന ചലനങ്ങള്‍, ബോധം നഷ്ടപ്പെടല്‍, എന്നിവയെല്ലാം ഈ ലക്ഷണങ്ങളില്‍ ഉള്‍പ്പെടും.





