ഗുരുവായൂർ ദേവസ്വം കീഴേടമായ പാലക്കാട് ആലത്തൂരിലെ വെർമാനൂർ ക്ഷേത്രത്തിലെ നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികൾ ഭക്തർക്ക് സമർപ്പിച്ചു. ക്ഷേത്രത്തിലെ പുതിയ പ്രവേശന പാത, പാർക്കിങ് ഏരിയ , പ്രസാദ ഊട്ട് ഹാൾ, വിശ്രമ മന്ദിരം, നവീകരിച്ച ശ്രീകോവിൽ, നമസ്കാര മണ്ഡപം എന്നിവയുടെ സമർപ്പണം ഇന്നലെ നടന്നു.
ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് സമർപ്പണം നിർവഹിച്ചു. ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, എം യു ഷിനിജ, മനോജ് ബി നായർ, അഡ്മിനിസ്‌റേറ്റർ ഒ ബി അരുൺ കുമാർ, ദേവസ്വം മരാമത്ത് വിഭാഗം ചീഫ് എഞ്ചിനിയർ എം വി രാജൻ, എക്സിക്യൂട്ടിവ് എഞ്ചിനിയർ എം കെ അശോക് കുമാർ, അസി.എക്സി .എഞ്ചിനിയർ വി ബി സാബു, എഞ്ചിനീയർ ഗായത്രി ദാസ്, ദേവസ്വം ഇൻസ്‌പെക്ടർ കെ പി അഭിൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
പുനരുദ്ധാരണം ചെയ്ത ശ്രീകോവിലിൻ്റെ സമർപ്പണ ചടങ്ങിന് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റേയും, ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റേയും മുഖ്യ കാർമികത്വത്തിൽ ആചാര്യ വരണത്തോടെ നവീകരണ കലശത്തിൻ്റെ ആദ്യ ദിന ചടങ്ങുകൾ ആരംഭിച്ചു.





