Court India Law

സ്ത്രീധന മരണങ്ങൾ സമൂഹത്തിന് ഗുരുതര കളങ്കമെന്ന് സുപ്രീംകോടതി

സമൂഹത്തിലെ ഗുരുതര കളങ്കമാണ് സ്ത്രീധന മരണങ്ങളെന്ന് സുപ്രീം കോടതി. സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും നിയമപരമായ വിലക്കുകള്‍ ഉണ്ടെങ്കിലും ഇന്നും ഇന്ത്യയില്‍ ഈ ആചാരം നടക്കുന്നുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഇത്തരം ആചാരങ്ങള്‍ വഴി ആയിരക്കണക്കിന് സ്ത്രീകളുടെ അസ്വാഭാവിക മരണത്തിന് കാരണമായിട്ടുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
സ്ത്രീധന മരണകേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് ജാമ്യം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ജെബി പര്‍ദിവാല, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

പട്‌ന ഹൈക്കോടതി അനുവദിച്ച ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. സ്ത്രീധന മരണങ്ങള്‍ പോലെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കോടതികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ശ്രദ്ധയോടെ കേസ് പരിഗണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *