കേരളത്തില്‍ 12 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചത്. അതെസമയം സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കിയത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത ചൂടാണുള്ളത്. രാവിലെ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ തുടങ്ങിയവരാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടവര്‍. ഇടുക്കി, വയനാട് ജില്ലകളൊഴികെയുള്ള ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.
അയഞ്ഞ, ഇരുണ്ട നിറമല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുക, ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക എന്നിവ ഓരോരുത്തരും ശ്രദ്ധിക്കണം.





